ആറന്മുള : ബാബരി മസ്ജിദ് തകർത്ത കേസിലെ വിധിന്യായം കൊടിയ അനീതിക്കും നീതിയോട് കണ്ണടയ്ക്കുന്ന കോടതി വിധിയ്‌ക്കെതിരെയും ഗാന്ധിജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി.
പത്തനംതിട്ട സിവിൽ സ്റ്റഷൻ പടിക്കലിൽ നടന്ന ഉപവാസ സമരം കെ പി സിസി അംഗം സെക്രടറി ശിവദാസൻ നായർ ഉദ്ഘാടനം ചെയതു. കോടതിയെയും കോടതി നടത്തുന്ന നിയമ സംഹിതയേയും പരിഹസിക്കുന്ന രീതിയിലുള്ള ഒരു വിധിന്യായമാണ് കഴിഞ്ഞ ദിവസം സിബിഐ കോടതി പുറപ്പെടുവിച്ചത് എന്ന് അഡ്വ.ശിവദാസൻ നായർ പറഞ്ഞു.
ഉപവാസ സമരത്തിൽ ഡി സി സി വൈസ് പ്രസിഡൻ്റ് അഡ്വ. എ സുരേഷ് കുമാർ, അബ്ദുൾ കലാം, അഖിൽ അഴൂർ, ഷാനവാസ് പെരിങ്ങമല തുടങ്ങിയവർ സംസാരിച്ചു.