ശബരിമല തീർത്ഥാടകർക്ക് ഒരുകൈതാങ്ങ് പദ്ധതിയുമായി യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ ഗുരുതരമായ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങൾ അടിയന്തരമായി പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് പത്തനംതിട്ട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കെ.എസ്.ആർ.ടിസി ബസ് സ്റ്റേഷനിൽ എത്തുന്ന അയ്യപ്പഭക്തന്മാർക്ക് സഹായം ഒരുക്കുന്നതിനായി ആരംഭിച്ച ഹെൽപ്പ് ഡെസ്ക്കിൻ്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻ്റ് വിഷ്ണു.ആർ.പിള്ള അദ്ധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, വൈസ് പ്രസിഡൻ്റ് വെട്ടൂർ ജ്യോതി പ്രസാദ്, എ.സുരേഷ് കുമാർ, അനിൽ തോമസ് ,കെ.ജാസിംകുട്ടി, അബ്ദുൽ കാലം ആസാദ്, കെ ജയവർമ്മ, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട, ജില്ലാ പ്രസിഡൻ്റ് എം.ജി കണ്ണൻ, എം.എ സിദ്ധീഖ്, തട്ടയിൽ ഹരികുമാർ ,തൗഫീക്ക് രാജൻ, ഷമീർ തടത്തിൽ, മനു തയ്യിൽ, അജിത് മണ്ണിൽ, ദിലീപ്കുമാർ, റെനീസ് മുഹമ്മദ്, പി ജി അസ്‌ലം, കെ അനൂപ്,കാർത്തിക് മുരിങ്ങമംഗലം, അഖിൽ സന്തോഷ്, അംബരീഷ് തട്ട, ജിബിൻ ചിറക്കടവിൽ, ആൽബിൻ ഷാജി, ആര്യ മുടവിനാൽ എന്നിവർ പ്രസംഗിച്ചു. തീർത്ഥാടന കാലം കഴിയുന്നത് വരെ 24 മണിക്കൂറും ഹെൽപ് ഡസ്ക്കിൻ്റെ സൗജന്യ സേവനം ഉണ്ടായിരിക്കുമെന്നും അയ്യപ്പഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിംഗ് ചെയ്യാനുള്ള സംവിധാനം ഇന്നു മുതൽ ആരംഭിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...