പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ ; നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനെ കണ്ടെത്താൻ റെയ്‌ഡ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : വിവാദമായ പാനൂർ പാലത്തായി പീഡനക്കേസിൽ പ്രതി ബിജെപി നേതാവും അധ്യാപകനുമായ പദ്മരാജനെ കണ്ടെത്താൻ പോലീസ് റെയ്ഡ്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്ന പോലീസിനെതിരെ പ്രതിഷേധവുമായി പാനൂർ എസ്‌പി ഓഫീസിലേക്ക് മാർച്ച് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ ലംഘിച്ചതടക്കമുള്ള കുറ്റത്തിനാണ് അറസ്റ്റ്. എന്നാൽ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാതെ ജാമ്യം എടുക്കില്ലെന്ന നിലപാടിൽ പ്രവർത്തകർ ഉറച്ചുനിന്നു.

പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്റ്റേഷനകത്ത് പ്രവർത്തകർ കുത്തിയിരുന്നു. അധ്യാപകനെ കണ്ടെത്താനായി നാല് ബന്ധുവീടുകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. നാലിടങ്ങളിൽ പരിശോധ നടത്തി. പ്രതി എവിടെയെന്ന് സൂചനയില്ലെന്നും പോലീസ് പറഞ്ഞു.

കേസിൽ ഇരയായ പെൺകുട്ടിയുടെ സഹപാഠിയുടെ മൊഴി കൂടി തെളിവായി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അധ്യാപകൻ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് അറിയാമായിരുന്നുവെന്ന് സഹപാഠി നേരത്തെ  വെളിപ്പെടുത്തിയിരുന്നു. മറ്റു കുട്ടികളോടും പദ്മരാജൻ മോശമായി പെരുമാറിയിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. ടീച്ചർമാരോട് പരാതി പറഞ്ഞിരുന്നുവെന്നും സഹപാഠി വ്യക്തമാക്കി. ഈ മൊഴി കേസിൽ നിർണായക തെളിവാകുമെന്ന് പോലീസ് പറഞ്ഞു.

അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെതിരെ രൂക്ഷവിമർ‍ശനവുമായി വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി കെ കെ ശൈലജ രംഗത്ത് വന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡിജിപിയെ വിളിച്ച് അറിയിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് തലശ്ശേരി ഡിവൈഎസ്‍പി ഉരുണ്ട് കളിക്കുകയാണ്. സ്കൂളിൽ വച്ച് കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പോലീസിനെതിരെ കർശന നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി ; 9 വയസ്സുകാരിയുടെ പരാതിയിൽ...

0
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ...

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

അതിവേ​ഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു ; ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദ​ഗ്ധസമിതി...

0
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ....