പ്രോട്ടോക്കോള്‍ പാലിക്കാതെ കൊവിഡ് രോഗിയുടെ സംസ്‌കാരം ; ചടങ്ങില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് രോഗം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടില്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ കൊവിഡ് രോഗിയുടെ ശവ സംസ്‌കാരം നടത്തിയ സംഭവം വിവാദമായതിന് പിന്നാലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍ മന്ത്രിയടക്കം നിരവധി പേരായിരുന്നു സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തവരേയും ഇവരുടെ ബന്ധുക്കളേയുമെല്ലാം ഇതോടെ നിരീക്ഷണത്തിലായിക്കിട്ടുണ്ട്.

ഈ സംഭവത്തിന് പിന്നാലെ ചെന്നൈയില്‍ മരിച്ച ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ സ്വദേശിയായ ഡോക്ടറാണ് മരണപ്പെട്ടത്. എല്ലുരോഗ വിദഗ്ദ്ധനായ ഇദ്ദേഹം തിങ്കളാഴ്ചയാണ് മരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിതനെ പരിശോധിച്ചതിലൂടെയാണ് ഡോക്ടര്‍ക്ക് വൈറസ് ബാധയുണ്ടായതെന്നാണ് അറിയുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് 11439 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1306 പേര്‍ക്ക് രോഗം ഭേദമായെങ്കിലും ഇതുവരെ 377 പേര്‍ മരണപ്പെട്ടു. നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ നീട്ടിയതിന് പിന്നാലെ പുതിയ മാനദണ്ഡം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷവും അടച്ചിടാനാണ് നിര്‍ദ്ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...