കാസര്‍കോട് കെട്ടിടത്തിൻ്റെ ലിഫ്റ്റിനായി എടുത്ത കുഴിയിൽ യുവാവിന്റെ മൃതദേഹം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കാസര്‍കോട് നുള്ളിപ്പാടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിർമ്മാണം നടക്കുന്ന കെട്ടിടത്തിൻ്റെ ലിഫ്റ്റിനായി എടുത്ത കുഴിയിലാണ് കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ അടിയേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയും പാടുകള്‍ ഉള്ളതായി പോലീസ് പരിശോധനയില്‍ വ്യക്തമായി. കാസർകോട് നഗരത്തിന് സമീപം നുള്ളിപ്പാടിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിലാണ് കർണാടക സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് നില കെട്ടിടത്തിന്റെ ലിഫ്റ്റിനായി എടുത്ത കുഴിയിലായിരുന്നു മൃതദേഹം. കെട്ടിടത്തില്‍ ചിലര്‍ കിടന്നുറങ്ങുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധിക്കാൻ കെട്ടിട ഉടമ എത്തിയപ്പോഴാണ് ഒരാള്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഉടമ പോലീസിനെ വിവരം അറിയിച്ചു.

കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഫയര്‍ഫോഴ്സ് എത്തിയാണ് കുഴിയില്‍ നിന്ന് മൃതദേഹം പുറത്തെത്തിച്ചത്. മൃതദേഹത്തില്‍ അടിയേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയും പാടുകള്‍ ഉള്ളതായി പോലീസ് പരിശോധനയില്‍ വ്യക്തമായി. സമീപം ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാം എന്ന സംശയമാണ് ബലപ്പെടുന്നത്. ബംഗ്ളൂരു സ്വദേശിയായ മഞ്ചുനാഥ എന്നായാളാണ് മരിച്ചതെന്നാണ് നിഗമനം. സ്ഥലത്തു നിന്നു ലഭിച്ച ആധാര്‍ കാര്‍ഡാണ് ഇത്തരമൊരു സംശയത്തിനു കാരണം. ഇയാള്‍ ആരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...