കളിക്കിടെ ഫുട്ബാള്‍ നെഞ്ചുകൊണ്ട് തടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കളിക്കിടെ ഫുട്ബാള്‍ നെഞ്ചുകൊണ്ട് തടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ചു.  എടത്തല പുനത്തില്‍ വീട്ടില്‍ ഇമ്മാനുവലിന്റെ മകന്‍ ഡിഫിനാണ് (19) മരിച്ചത് പള്ളിക്കര പിണര്‍മുണ്ടയിലാണ് സംഭവം.

ലോംഗ് പാസ് നെഞ്ചുകൊണ്ട് തടുത്തശേഷം സഹകളിക്കാരന് കൈമാറുകയും തുടര്‍ന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു. എന്നാല്‍ അല്‍പസമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ സഹകളിക്കാര്‍ പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫുട്‌ബോള്‍ ടര്‍ഫ് ഒരു മണിക്കൂര്‍ വാടകയ്‌ക്കെടുത്ത് ഡിഫിന്‍ ഉള്‍പ്പെടെ പത്തുപേര്‍ രണ്ടു ടീമായി കളിക്കുകയായിരുന്നു. ഐ ടി ഐ പഠനത്തിന് ശേഷം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഡിഫിന്‍.   മാതാവ് :സീന സഹോദരി: സിന്‍സ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...