കൊറോണ ; എസി കോച്ചുകളില്‍ നിന്ന് പുതപ്പും കര്‍ട്ടനും ഒഴിവാക്കാനൊരുങ്ങി റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ട്രെയിനിന്റെ എസി കോച്ചുകളില്‍ നിന്ന് പുതപ്പും കര്‍ട്ടനും ഒഴിവാക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം. പ്രതിരോധിക്കാനുള്ള മുന്നൊരുക്ക ങ്ങള്‍ ലോകമെമ്പാടും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍, ട്രെയിനുകള്‍, ചെക്ക്‌പോസ്റ്റുകള്‍ തുടങ്ങിയ മേഖലകളിലെല്ലാം കര്‍ശന പരിശോധനയാണ് നടപ്പാക്കി വരുന്നത്.

ട്രെയിനുകളില്‍ ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകള്‍, ടവലുകള്‍, തലയിണ കവറുകള്‍, എന്നിവ ഉള്‍പ്പെടെ എല്ലാ ദിവസവും കഴുകണമെന്നും സെന്‍ട്രല്‍, വെസ്റ്റേണ്‍ റെയില്‍വേ ഉത്തരവിട്ടു. എന്നാല്‍ യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം പുതപ്പ് കൊണ്ടുവരാമെന്നും എന്തെങ്കിലും അത്യാവശ്യത്തിനുവേണ്ടി മാത്രമായി ചില പുതപ്പുകള്‍ മാത്രം ട്രെയിനില്‍ സൂക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം ഓരോ ദിവസവും ആയിരക്കണക്കിന് യാത്രക്കാര്‍ സ്പര്‍ശിക്കുന്നതിനാല്‍ കോച്ച്‌ ഫിറ്റിംഗുകള്‍ നല്ലരീതിയില്‍ വൃത്തിയാക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....