യൂത്ത്ഫ്രണ്ട് (എം) സ്വാതന്ത്ര്യദിനാഘോഷവും സെമിനാറും നാളെ കോട്ടയത്ത് നടക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയo: കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിൻ്റെ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷവും ഇന്ത്യൻ ഭരണഘടന അവകാശങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാറും ആഗസ്റ്റ് 15ന് കോട്ടയത്ത് നടക്കും. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി ഓഫീസ് ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന സെമിനാറിൽ യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു അധ്യക്ഷത വഹിക്കുന്നതാണ്.കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ: ലോപ്പസ് മാത്യൂ ആമുഖ പ്രസംഗം നടത്തും .

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ ചീഫ് വിപ്പ് ഡോ: എൻ ജയരാജ് വിഷയാവതണം നടത്തി സംസാരിക്കും. തോമസ് ചാഴിക്കാടൻ എംപി, അഡ്വ: ജോബ് മൈക്കിൽ എംഎൽഎ, അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, അഡ്വ:പ്രമോദ് നാരായണൻ എംഎൽഎ, കേരള കോൺഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ,യൂത്ത്ഫ്രണ്ട്(എം) ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. യൂത്ത്ഫ്രണ്ട് (എം) പദ്ധതികളായ കെ എം മാണി കാരുണ്യ ഭവന പദ്ധതി, കെ എം മാണി സ്പീക്കേഴ്സ് ഫോറം, കെ എം മാണി കാർഷിക സഹകരണ സംഘം തുടങ്ങിയ ആശയങ്ങളുടെ അവതരണവും ചർച്ചയും തുടർന്ന് നടക്കുന്ന യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന നേതൃ യോഗത്തിൽ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...

യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ് ; കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂർ വൈകും

0
കൊച്ചി: യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്. കൊച്ചി ഫുജൈറ വിമാനം 11...