തിരുവല്ല: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള യൂത്ത് ഫ്രണ്ട് (എം) ജോസ് വിഭാഗം മാസ്ക്കുകൾ വിതരണം ചെയ്തു. മല്ലപ്പള്ളി താലൂക്ക് ആശുപത്രി അധികൃതര്‍ക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. സന്തോഷ് തോമസ് മാസ്കുകള്‍ കൈമാറി. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാസ്‌ക്കുകൾ അടിയന്തിരമായി എത്തിക്കണമെന്നുള്ള കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ നിർദ്ദേശം അനുസരിച്ചായിരുന്നു വിതരണം. ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, നിയോജക മണ്ഡലം പ്രസിഡന്റ് ചാൾസ് ചാമത്തിൽ, ജില്ലാ സെക്രട്ടറി അനീഷ് നെടുമ്പള്ളിൽ, സംസ്ഥാന കമ്മിറ്റി അംഗം നെബു തങ്ങളത്തിൽ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ സിനിഷ് പി ജോയി, അനു മാത്യു എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.
The post കേരള യൂത്ത് ഫ്രണ്ട് (എം) ജോസ് വിഭാഗം മാസ്ക്കുകൾ വിതരണം ചെയ്തു appeared first on Pathanamthitta Media.