ഇടുക്കി: ചീട്ടുകളിക്കിടെ നടന്ന സംഘര്‍ഷത്തില്‍ അയല്‍വാസി വിമുക്തഭടനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. കരുണാപുരം തണ്ണിപ്പാറയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. വിമുക്തഭടന്‍ ജാനകി മന്ദിരം രാമഭദ്രന്‍ (71) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ തെങ്ങുംപള്ളില്‍ ജോര്‍ജുകുട്ടി (63) യെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
രാമഭദ്രനും ജോര്‍ജുകുട്ടിയും പ്രതിയുടെ വീട്ടില്‍ ഒരുമിച്ച് മദ്യപിക്കുകയും ചീട്ടുകളിക്കുകയും ചെയ്തിരുന്നു. ഇതിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രാമഭദ്രന്റെ തലയ്ക്കു ജോര്‍ജുകുട്ടി കോടാലി കൊണ്ട് വെട്ടുകയുമായിരുന്നു. രാമഭദ്രന്റെ വാരിയെല്ലുകളും ജോര്‍ജുകുട്ടി ചവിട്ടിയൊടിച്ചു. ജോര്‍ജുകുട്ടിയുടെ തലക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തില്‍ കമ്പംമെട്ട് പോലീസ് അന്വേഷണം നടത്തി വരികയാണ്.