സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ബന്ധമായും മൂന്ന് ടേം വ്യവസ്ഥ നടപ്പിലാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ബന്ധമായും മൂന്ന് ടേം വ്യവസ്ഥ നടപ്പിലാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്. ഇന്നലെ കോഴിക്കോട് ചേര്‍ന്ന യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. നയിക്കാന്‍ ഉള്ളവര്‍ എന്ന നിലയില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും മാത്രം ഇളവ് നല്‍കാമെന്നാണ് യൂത്ത് ലീഗിന്റെ അഭിപ്രായം. ബാക്കി ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്നും പുതുമുഖങ്ങള്‍ വരട്ടെയെന്നും യൂത്ത് ലീഗ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് ലീഗിന് ആറ് സീറ്റ് വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ തവണ മൂന്ന് സീറ്റിലാണ് യൂത്ത് ലീഗ് മത്സരിച്ചത്. യൂത്ത് ലീഗ് ഭാരവാഹികളായി വിജയിച്ചതില്‍ നജീബ് കാന്തപുരവും എകെഎം അഷ്‌റഫും മികച്ച പ്രകടനം നടത്തി. നിയമസഭയില്‍ അത് തുടരണമെങ്കില്‍ കൂടുതല്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...