സിഎം കിഡ്സ് സ്കോളർഷിപ്പ് : നാല്, ഏഴ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ജനുവരി 19 വരെ അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന സിഎം കിഡ്സ് സ്കോളർഷിപ്പ് (എൽ.പി/യു.പി വിഭാഗം) പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. പുതുക്കിയ വിജ്ഞാപന പ്രകാരം വിദ്യാർത്ഥികൾക്ക് ജനുവരി 19 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. മുൻപ് രജിസ്ട്രേഷന്റെ അവസാന തീയതി ജനുവരി 15 ആയിരുന്നു.എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS) പരീക്ഷകളെ ഏകീകരിച്ചാണ് ഈ വർഷം മുതൽ ‘സി.എം. കിഡ്സ് സ്കോളർഷിപ്പ്’ എന്ന പേരിൽ പരീക്ഷ നടത്തുന്നത്. 2026 ഫെബ്രുവരി 26-ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

നിശ്ചിത കട്ട് ഓഫ് മാർക്ക് നേടി വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം സ്കോളർഷിപ്പ് തുക ലഭിക്കും. എൽ.പി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വർഷം 1,000 രൂപ വീതം മൂന്ന് വർഷത്തേക്കും, യു.പി വിഭാഗത്തിന് വർഷം 1,500 രൂപ വീതം മൂന്ന് വർഷത്തേക്കുമാണ് സ്കോളർഷിപ്പ് അനുവദിക്കുക. പരീക്ഷ ഫെബ്രുവരി 26-ന് രണ്ട് പേപ്പറുകളിലായാണ് നടത്തുക. രാവിലെ 10 മുതൽ 12 വരെ ഒന്നാം പേപ്പറും, ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ രണ്ടാം പേപ്പറുമാണ് നടക്കുക. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ bpekerala.in മുഖേന സ്കൂൾ പ്രധാനാധ്യാപകർ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പരീക്ഷയ്ക്ക് അപേക്ഷാ ഫീസ് ഇല്ല. അവസാന നിമിഷത്തിലെ തിരക്ക് ഒഴിവാക്കാൻ അർഹരായ എല്ലാ വിദ്യാർത്ഥികളും ജനുവരി 19-നുള്ളിൽ തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...