തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. വിശാഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നാട്ടുകാരും പോലീസും സംശയിക്കുന്നത്. ഇരുവരും തമ്മിൽ നേരത്തേയും നിരവധി തർക്കങ്ങളും ആക്രമണങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം.

മുമ്പ് പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണം കഴിക്കാനായി വിശാഖ് പാൽക്കുളങ്ങരയിലെ വീട്ടിലെത്തിയപ്പോഴാണ് പ്രദീപ് ആക്രമണം നടത്തിയത്. വടിവാൾ ഉപയോഗിച്ച് വിശാഖിനെ വെട്ടിവീഴ്ത്തിയ ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം നീട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി. എൽനിനോ...