മുംബൈ: പണത്തിന്റെ പേരില്‍ തര്‍ക്കം നടത്തി ഒടുവില്‍ യുവാവ് സുഹൃത്തിനെ കൊലപ്പടുത്തി. ഇന്നലെ മസഗാവോണിലെ ഓറഞ്ച് ഗെയ്റ്റിന് സമീപമാണ് സംഭവം നടന്നത്. സ്രെവി സ്വദേശിയായ റിയാസ് ഷെയ്ഖാ(28)ണ് മരിച്ചത്. പ്രതിയായ ഹുസൈന്‍ ഷെയ്ഖ്(22) പോലീസ് പിടിയിലായി. ഇരുവരും ഒരുമിച്ചാണ് മുംബൈയിലല്‍ മത്സ്യ വില്‍പ്പന നടത്തുന്നത്. കച്ചവടം കഴിഞ്ഞ് പണം പങ്കുവെയ്ക്കുന്ന സമയത്ത് 150 രൂപയെച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് കുപിതനായ ഹുസൈന്‍ റിയാസിനെ ആക്രമിക്കുകയായിരുന്നു. ഫെറിയിലെ ബോട്ടില്‍ നിന്നാണ് ഹുസൈനെ പോലീസ് പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
നൂറ്റിഅന്‍പത് രൂപയെ ചൊല്ലിയുള്ള തര്‍ക്കം ; മുംബൈയില്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി
RECENT NEWS
Advertisment