സെല്‍ഫി എടുക്കുന്നതിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം: വാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ യുവാക്കളിലൊരാള്‍ കൊക്കയില്‍ വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമസുന്ദരന്‍ നായരുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (28) ആണ് സെല്‍ഫി എടുക്കുന്നതിനിടെ താഴ്ചയിലേക്ക് വീണ് മരിച്ചത്. വാഗമണ്‍ ഭാഗത്തേക്ക് പോകുന്നതിനിടെ സുഹൃത്തുക്കളുമൊത്ത് കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ കുമ്പംകാനത്ത് റോഡരികിലെ കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 200 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ആറ് മണിയോടെ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന അംഗങ്ങള്‍ വടത്തില്‍ താഴെയിറങ്ങികയായിരുന്നു. രാത്രിയായതിനാല്‍ വെളിച്ചകുറവും പ്രശ്നമായി. രണ്ട് വടങ്ങള്‍ കൂട്ടി യോജിപ്പിച്ച്‌ നെറ്റില്‍ കിടത്തി നാട്ടുകാരായ 3 പേരും ചേര്‍ന്നാണ് മുകളിലേക്ക് എത്തിച്ചത്. ഏറെ ശ്രമകരമായാണ് സംഘം വലയിറക്കി എട്ട് മണിയോടെ മൃതദേഹം പുറത്തെടുത്തത്.

മൂലമറ്റത്ത് നിന്ന് ഫയര്‍ഫോഴ്സും കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി.കെ. ശ്രീജേഷ്, എസ്‌ഐ ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസും ഓടികൂടിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മൂലമറ്റം, തൊടുപുഴ ഫയര്‍ഫോഴ്‌സ് ടീമിനൊപ്പം മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ.എ. ജാഫര്‍ഖാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

പിഎസ്സി പഠനത്തിനൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെ കാന്റീനില്‍ അച്ഛനൊപ്പം ജോലി നോക്കി വരികയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെയോടെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ട് നല്‍കും. അമ്മ: ലത, സഹോദരി: പാര്‍വതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...