മൈ​ല​പ്ര – മേ​ക്കൊ​ഴൂ​ര്‍ റോ​ഡ് നി​ര്‍​മ്മാണം ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ – ത​ക​ര്‍​ച്ച അ​തി​വേ​ഗം ; നിര്‍മ്മാണത്തില്‍ വന്‍ അഴിമതി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ല്‍ പ​ണി​ത മൈ​ല​പ്ര – മേ​ക്കൊ​ഴൂ​ര്‍ റോ​ഡ് ഒ​രു​മാ​സ​മാ​യ​പ്പോ​ഴേ​ക്കും ത​ക​ര്‍​ന്നു. ആ​റു​കോ​ടി രൂ​പ മു​ട​ക്കി പ​ണി​ത ര​ണ്ടു​കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ന്റെ  പ​ല ഭാ​ഗ​ങ്ങ​ളും ത​ക​ര്‍​ന്നു തു​ട​ങ്ങി. സൈ​ഡു​ക​ള്‍ കുത്തിയൊ​ലി​ച്ചു​പോ​യി. നി​ല​വാ​ര ത​ക​ര്‍​ച്ച​യ്‌​ക്കൊ​പ്പം നി​ര്‍​മാ​ണ​ത്തെ സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളു​മു​യ​രു​ന്നു.

ബി​എം ബി​സി നി​ല​വാ​ര​ത്തി​ല്‍ ഒ​രു​കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ന് 1.25 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഓ​ട കോ​ണ്‍​ക്രീ​റ്റ് ചെയ്ത് റോ​ഡ് പ​ണി​യാ​നാ​യി​രു​ന്നു തു​ക വ​ക​യി​രു​ത്തി​യ​ത്. മേ​ക്കൊ​ഴൂ​രി​ല്‍​നി​ന്നും മൈ​ല​പ്ര​യി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗം ഇടതു​വ​ശ​ത്ത്  കോ​ണ്‍​ക്രീ​റ്റും ഓ​ട​യും സ്ലാ​ബും ടാ​റിം​ഗ് ഭാ​ഗ​വും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. മേ​ക്കൊ​ഴൂ​രി​ല്‍​നി​ന്നും തി​രി​യു​ന്ന ഭാ​ഗം മു​ത​ല്‍ 400 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ റോ​ഡ് ത​ക​ര്‍​ച്ച​യെ നേ​രി​ടു​ക​യാ​ണ്. നി​ര​പ്പാ​യ സ്ഥലത്തു​പോ​ലും റോ​ഡ് വി​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ്. പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡി​ന്റെ  ന​ടു​ഭാ​ഗ​ത്ത് വി​ള്ള​ലു​ക​ള്‍ ഉണ്ടായിട്ടുണ്ട്. മേ​ക്കൊ​ഴൂ​ര്‍ ക്ഷേ​ത്രം ക​ഴി​ഞ്ഞ് 50 മീ​റ്റ​ര്‍ മു​ന്നോ​ട്ടു​വ​രു​ന്ന ഭാ​ഗം റോ​ഡ് പി​ള​ര്‍​ന്ന​ത് കാ​ണാ​തി​രി​ക്കാ​നാ​യി ടാ​ര്‍ ഒ​ഴി​ച്ചു മൂ​ടി.

മേ​ക്കൊ​ഴൂ​ര്‍ കു​രി​ശും​മൂ​ട് മു​ത​ല്‍ താ​ഴേ​ക്ക് വ​രു​ന്ന ഭാ​ഗം വ​ല​തു​വ​ശ​ത്ത് കോ​ണ്‍​ക്രീ​റ്റും ടാ​റിം​ഗ് ഭാ​ഗ​വും വി​ണ്ടു കീറിയിരിക്കുകയാ​ണ്. റോ​ഡി​ല്‍ പൈ​പ്പ് ലൈ​ന്‍ ഇടു​ന്ന​തി​നാ​യി നേ​ര​ത്തെ എ​ടു​ത്ത ക​ട്ടിം​ഗു​ക​ള്‍ തെ​ളി​ഞ്ഞു​കാ​ണാം. ഈ ​ഭാ​ഗ​ത്ത് റോ​ഡി​ന്റെ  സൈ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്ന നി​ല​യി​ലു​മാ​ണ്. പു​ന​ലൂ​ര്‍ – മൂ​വാ​റ്റു​പു​ഴ റോ​ഡി​ല്‍ പ്ലാ​ച്ചേ​രി – കോ​ന്നി റീ​ച്ചി​ല്‍ ഉ​ള്‍​പ്പെ​ട്ട ഭാ​ഗ​ത്തെ ജോ​ലി​ക​ള്‍ കാ​ര​ണം മൈ​ല​പ്ര​യി​ല്‍ നി​ന്നും മേ​ക്കൊ​ഴൂ​ര്‍ വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​യി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്.

ര​ണ്ടാ​ഴ്ച​യോ​ളം എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി ക​ട​ന്നു​പോ​യ​ത്  റോ​ഡി​ന്റെ  ത​ക​ര്‍​ച്ച​യ്ക്ക് ആ​ക്കം കൂ​ട്ടി​യെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പറ​യു​ന്ന​ത്. എ​ന്നാ​ല്‍ മൈ​ല​പ്ര – മേ​ക്കൊ​ഴൂ​ര്‍ റോ​ഡി​ലൂ​ടെ ബ​സു​ക​ള​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ക​ട​ത്തി​വിടുന്നി​ല്ല. അ​ഞ്ചു​വ​ര്‍​ഷ കാ​ലാ​വ​ധി​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ റോ​ഡ് ര​ണ്ടു​വ​രി പാ​ത​യാ​യി ഉപയോഗിക്കാനാകുന്ന​താ​ണ്. എ​ന്നാ​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​പ​ക​ട​ങ്ങ​ള്‍ പ​തി​യി​രി​ക്കു​ന്ന​തും ഓ​ട​യ്ക്കു സ്ലാ​ബി​ല്ലാ​ത്ത​തു​മൊ​ക്കെ അ​പ​ക​ട​ങ്ങ​ള്‍​ക്കു കാരണ​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് ബ​സു​ക​ള്‍ അ​ട​ക്കം ക​ട​മ്മ​നി​ട്ട വ​ഴി തി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ രഹസ്യ റെയ്ഡ് ; കാട്ടുചോലയ്ക്ക് അരികിൽ ഒളിപ്പിച്ച നിലയിൽ 110 ലിറ്റർ വ്യാജ...

0
കോഴിക്കോട് : താമരശ്ശേരി ഈങ്ങാപ്പുഴയ്ക്ക് സമീപം ചമൽ പ്രദേശത്ത് കാട്ടുചോലയ്ക്ക്...

പത്തനംതിട്ട മാസ്റ്റര്‍ പ്ലാന്‍ : കളക്ടറേറ്റ് കാമ്പസ് പുന:സംഘടന പ്രോജക്ട് സമര്‍പ്പിച്ചു

0
പത്തനംതിട്ട : പത്തനംതിട്ട മാസ്റ്റര്‍ പ്ലാനിലെ കളക്ടറേറ് കാമ്പസ് സമഗ്ര പുനഃസംഘടന...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം മന്ത്രി പി.സി വിഷ്ണുനാഥ് ജൂണ്‍ 28 ന്...

0
പത്തനംതിട്ട : പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം നാളെ (ജൂണ്‍...

ഏനാത്ത് മുതല്‍ പന്തളം വരെ എംസി റോഡില്‍ വാഹനാപകടം കുറയ്ക്കാന്‍ നടപടി : ജില്ല...

0
പത്തനംതിട്ട : ഏനാത്ത് മുതല്‍ പന്തളം വരെ എംസി റോഡില്‍ വാഹനാപകടം...