വിശാഖപട്ടണം: വിശാഖപട്ടണത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് കഴുത്തറത്ത് കൊന്നു. വരലക്ഷ്മി(17)ആണ് മരിച്ചത്. ഖാജുവാക മേഖലയിലെ സുന്ദരയ്യ കോളനിയ്ക്ക് സമീപമുള്ള സായിബാബു ക്ഷേത്രത്തിന് അടുത്ത് വെച്ച് അനില്‍ എന്നയാളാണ് വരലക്ഷ്മിയെ കൊലപ്പെടുത്തിയത്.
വാക്ക് തര്‍ക്കത്തിനൊടുവില്‍ കൈയില്‍ കരുതിയിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാള്‍ വരലക്ഷ്മിയുടെ കഴുത്തറക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വരലക്ഷ്മി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. അനില്‍ പോലീസ് കസ്റ്റഡിയിലാണ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തിലാണ് അനില്‍ കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.