ഏഴ് മാസത്തിന് ശേഷം സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി തിരുവനന്തപുരത്തെ മ്യൂസിയവും മൃഗശാലയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഏഴ് മാസത്തിന് ശേഷം തിരുവനന്തപുരത്തെ മ്യൂസിയവും മൃഗശാലയും സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുന്നു. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചൊവ്വാഴ്ച മുതല്‍ പ്രവേശനം നല്‍കുന്നത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഏഴ് മാസമായി മൃഗശാലയില്‍ സന്ദര്‍ശകരെ പ്രവേശിപ്പിച്ചിട്ടില്ല. ആരും വരാതിരുന്ന കാലത്ത് മൃഗങ്ങളൊക്കെ കൂടുതല്‍ ഉന്മേഷത്തിലായിരുന്നു എന്ന് മൃഗശാല അധികൃതര്‍ പറയുകയുണ്ടായി.

മ്യൂസിയത്തിലെ പതിവ് നടപ്പുകാര്‍ക്കും ആശ്വസിക്കാവുന്നതാണ്. സന്ദര്‍ശകരുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ലെങ്കിലും ആള്‍ക്കൂട്ടം നിയന്ത്രിക്കും. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം മ്യൂസിയത്തിനും മൃഗശാലയ്ക്കും ഏകദേശം ആറ് കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസ് ആശങ്കയുടെ സാഹചര്യത്തില്‍ മാര്‍ച്ചിലാണ് തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും അടച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...