ചത്തീസ്​ഗഢില്‍ രണ്ട്​ വയസുകാരിയെ സിഗരറ്റ്​ കൊണ്ട്​ പൊളളിച്ച പോലീസ്​ കോണ്‍സ്​റ്റബിളിനെ അറസ്​റ്റ്​ ചെയ്​തു

For full experience, Download our mobile application:
Get it on Google Play

റായ്​പൂര്‍: ചത്തീസ്​ഗഢില്‍ രണ്ട്​ വയസുകാരിയെ സിഗരറ്റ്​ കൊണ്ട്​ പൊളളിച്ച പോലീസ്​ കോണ്‍സ്​റ്റബിളിനെ അറസ്​റ്റ്​ ചെയ്​തു. ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്​. ബാലോഡ്​ ജില്ലയിലാണ്​ നാടിനെ നടക്കുന്ന സംഭവമുണ്ടായത്​. പപ്പായെന്ന്​ വിളിക്കാന്‍ വിസമ്മതിച്ചതിനായിരുന്നു പോലീസ്​ കോണ്‍സ്​റ്റബിളായ അവിനാശ്​ റായ്​ കുട്ടിയെ സിഗരറ്റ്​ കൊണ്ട്​ പൊളളിച്ചത്​.

ശനിയാഴ്​ച രാത്രി ഭിലായിയിലെ ഒരു ഹോട്ടലില്‍ നിന്നാണ്​ അവിനാശിനെ അറസ്​റ്റ്​ ചെയ്​തതെന്ന്​ ​പോലീസ്​ സുപ്രണ്ട്​ ജിതേന്ദ്ര സിങ്​ മീന പറഞ്ഞു. ഇയാളെ ജോലിയില്‍ നിന്ന്​ പുറത്താക്കിയെന്നും അദ്ദേഹം അറിയിച്ചു.

നാടോടി ഗായികയായ ​കുട്ടിയുടെ അമ്മ അവിനാശില്‍ നിന്ന്​ പണം കടം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തി ഇയാള്‍ പണം തിരികെ ചോദിച്ചു. പിന്നീട്​ രണ്ടുവയസുള്ള പെണ്‍കുട്ടിയോട്​ പപ്പ എന്ന്​ വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കുട്ടി അത്​ ചെയ്യാതിരുന്നതോടെ മര്‍ദിക്കുകയും സിഗരറ്റ്​ കൊണ്ട്​ മുഖത്തും വയറിലും കാലിലും പൊള്ളിക്കുകയുമായിരുന്നു. പിന്നീട്​ ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...