രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 46,964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 81,84,083 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 470 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ആകെ മരണം 1,22,11. രാജ്യത്ത് നിലവില്‍ 5.70 ലക്ഷം ജനങ്ങള്‍ ചികിത്സയിലുണ്ട്. 74.91 ലക്ഷം പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ 7.2 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഇതുവരെ 4.63 കോടി ജനങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12 ലക്ഷം പേര്‍ ഇതുവരെ മരിച്ചു. 3.34 കോടി ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 1.16 കോടി ജനങ്ങളാണ് ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു.

ഇന്നലെ മാത്രം 4.75 ലക്ഷം പേര്‍ക്കാണ് ലോകത്ത് വിവിധ രാജ്യങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചത്. 6,488 പേര്‍ മരിക്കുകയും ചെയ്തു. കൊവിഡ് വീണ്ടും വ്യാപിക്കുന്നതോടെ ഇംഗ്ലണ്ട് അടക്കം പല രാജ്യങ്ങളും വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, യുകെ, ഇറ്റലി, ജര്‍മ്മനി, ബെല്‍ജിയം, പോളണ്ട് എന്നീ രാജ്യങ്ങളില്‍ പ്രതിദിന രോഗബാധ വീണ്ടും ഉയരുകയാണ്. അമേരിക്ക 86,293, ബ്രസീല്‍ 16,077, റഷ്യ 18,140, ഫ്രാന്‍സ് 35,641, കൊളംബിയ 11,033, യുകെ 21,915, ഇറ്റലി 31,758, ജര്‍മ്മനി 14,070, ബെല്‍ജിയം 20,056, പോളണ്ട് 21,897 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിലെ കൊവിഡ് രോഗബാധ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...