ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലത്തിന് മുകളിൽ കയറി നിന്ന് യുവാവിന്റെ ആത്മഹത്യാ ഭീഷണി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലത്തിന് മുകളിൽ കയറി നിന്ന് യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഇന്നലെ രാത്രിയായിരുന്നു നാടകീയമായ സംഭവങ്ങൾ. റെയിൽവെയുടെ ഹൈടെൻഷൻ വൈദ്യുതി ലൈൻ കടന്ന് പോകുന്നതിന് തൊട്ടുമുകളിലായാണ് ഇയാൾ മേൽപ്പാലത്തിലെ വേലിക്ക് പുറത്ത് ട്രാക്കിന് അഭിമുഖമായി പിടിച്ചുതൂങ്ങി നിന്നത്. വിവരമറി‌ഞ്ഞ് പോലീസും അഗ്നിശമന സേനയും റെയിൽവെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇയാളെ സംസാരിച്ച് അനുനയിപ്പിച്ച് ഇറക്കാൻ ശ്രമം തുടങ്ങി. ഈ സമയം തന്നെ സ്റ്റേഷനിലെ നാല് അഞ്ച് പ്ലാറ്റ്ഫോമുകളിൽ വരേണ്ട ട്രെയിനുകൾ പിടിച്ചിട്ട ശേഷം വൈദ്യുതി ലൈനുകൾ ഓഫാക്കി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

അഗ്നിശമന സേനാ അംഗങ്ങൾ താഴെ വലയുമായി നിൽക്കുകയും ചെയ്തു. ബംഗാൾ സ്വദേശി ക്രിസ്റ്റം ഒറാവോൺ (30) ആയിരുന്നു പാലത്തിന് മുകളിൽ കയറി നിന്നത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡി.രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഒടുവിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ ഇയാൾക്കരികിലെത്തി പിടിച്ച് മുകളിലേക്ക് ഉയർത്തി രക്ഷപെടുത്തുകയായിരുന്നു. രാത്രി 11.15 വരെ നീണ്ടുനിന്ന നാടകീയ സംഭവങ്ങൾക്കിടെ രാജ്യറാണി എക്സ്പ്രസ് ഉൾപ്പടെ മൂന്ന് ട്രെയിനുകൾ വൈകുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...