വീടുകയറി സ്ത്രീകളെയടക്കം മര്‍ദിച്ച കേസില്‍ നാലുപേരെ പത്തനാപുരം പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : വീടുകയറി സ്ത്രീകളെയടക്കം മര്‍ദിച്ച കേസില്‍ നാലുപേരെ പത്തനാപുരം പോലീസ് പിടികൂടി. മാങ്കോട് വാഴപ്പാറ രാധിക ഭവനില്‍ രാജേന്ദ്രന്‍(55), ഒരിപ്രം കോളനിയില്‍ ഷെമീന മന്‍സില്‍ ഷെമീര്‍ (40), അഖില്‍ ഭവനത്തില്‍ അഖില്‍ (28), ബാബുവിലാസത്തില്‍ അജിത് (30) എന്നിവരാണ് പിടിയിലായത്. കഞ്ചാവിന്റെ ലഹരിയിലായിരന്നു പ്രതികള്‍.

പ്രതികള്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തിവരുന്നവരാണെന്നും ഷെമീര്‍ അടിപിടി, വ്യാജമദ്യം എന്നിവ വില്പന നടത്തിയ കേസുകളില്‍ നേരത്തെയും പിടിയിലായിട്ടുണ്ടന്നും പത്തനാപുരം സിഐ എന്‍.സുരേഷ് കുമാര്‍ പറഞ്ഞു. എസ്‌ഐമാരായ രാകേഷ്, വിനോദ്, മധുസൂദനന്‍, സിപിഒമാരായ സായ്കുമാര്‍, സന്തോഷ് കുമാര്‍, രഞ്ജിത്ത്, മനേഷ്, നിക്സണ്‍, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...