ഫ്ലാറ്റിന്റെ മുകളില്‍ നിന്നും അമ്മയും കുഞ്ഞും താഴെ വീണു ; യുവതി മരിച്ചു, ആറുമാസം പ്രായമായ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഫ്ലാറ്റിന്റെ മുകളില്‍ നിന്നും അമ്മയും കുഞ്ഞും താഴെ വീണു. വീഴ്ചയില്‍ യുവതി മരിച്ചു, ആറുമാസം പ്രായമായ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. അമ്മയുടെ കൈയ്യില്‍ നിന്നും കുട്ടി വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ഇടവ ഐഒബി ബാങ്കിന് സമീപത്തുള്ള ഫ്ലാറ്റിലാണ് അപകടമുണ്ടായത്.

കുട്ടിയുടെ അമ്മ നിമയുടെ നിലവിളി കേട്ട് നിമയുടെ അമ്മയും തൊട്ടടുത്ത കടയിലെ ജീവനക്കാരും ഓടി എത്തിയപ്പോള്‍ കണ്ട കാഴ്ച അമ്മയും കുഞ്ഞും നിലത്തു കിടക്കുന്നതാണ് . ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നിമയുടെ തലയില്‍ ആറുപൊട്ടലുകള്‍ ഉള്ളതായി കണ്ടു. കുട്ടിക്ക് സാരമായ പരിക്കുകള്‍ മാത്രമേ ഉള്ളൂ. സീനത്തിന്റെ മകളാണ് മരിച്ച നിമ. ഭര്‍ത്താവ് അബു ഫസല്‍ ദുബൈയില്‍ ആണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...