വൃദ്ധയുടെ മാല പൊട്ടിച്ചുകടന്ന യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ വൃദ്ധയുടെ മാല പൊട്ടിച്ചുകടന്ന യുവാക്കൾ പിടിയിൽ. നിബ്രാസ്, താഹ എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. ഞായറാഴ്ചയായിരുന്നു സംഭവം. പയ്യാമ്പലം ബീച്ചിലിരിക്കുകയായിരുന്ന മൈസൂരു സ്വദേശിയായ വൃദ്ധയുടെ രണ്ടര പവൻ മാലയാണ് യുവാക്കൾ പൊട്ടിച്ചുകടന്നത്. കണ്ണൂർ ടൗൺ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളിലേക്കെത്തി.

വളപട്ടണം സ്വദേശി നിബ്രാസും തോട്ടട സവദേശി മുഹമ്മദ് താഹയും. കാസർകോട് റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറിലായിരുന്നു മാല മോഷ്ടിക്കാൻ എത്തിയത്. ഈ മാസം അഞ്ചിനായിരുന്നു സ്കൂട്ടർ മോഷ്ടിച്ചത്.  സ്ഥിരം കുറ്റവാളികളാണ് നിബ്രാസും താഹയും. നിബ്രാസിനെതിരെ മോഷണമുൾപ്പെടെ ആറ് കേസുകൾ. ഇരുപത്തൊന്നുകാരനായ താഹയ്ക്കെതിരെയുളളത് കളവ് കേസ് ഉൾപ്പെടെ ഒൻപത് കേസുകൾ. ഇവരെക്കൂടാതെ കൂടുതൽ പേർ മോഷണ സംഘത്തിലുണ്ടെന്നാണ് പോലീസ് നിഗമനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ ക്രമക്കേട് ; കൂടുതല്‍ പിഎസ്‌സി ബോര്‍ഡ് അംഗങ്ങള്‍ക്ക് എസ്‌ഐടി ഇന്ന് നോട്ടീസ് നല്‍കും

0
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിനായി കൂടുതല്‍ പിഎസ്‌സി ബോര്‍ഡ് അംഗങ്ങള്‍ക്ക്...

കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിട്ടു ; യുകെയിൽ 39കാരന് എട്ട്...

0
ലണ്ടൻ: കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിടുകയും അതിനായി...

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിക്ക് നാളെ തുടക്കം ; ദേശീയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും

0
കോഴിക്കോട് : തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായുളള സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹി യിൽ തുടക്കം. ഉച്ചയ്ക്കാണ്...