മലയാളി വൈദികനിൽ നിന്ന് കോടികൾ തട്ടിയ യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി: ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പിലൂടെ മലയാളി വൈദികനിൽ നിന്ന് കോടികൾ തട്ടിയ യുവാക്കൾ അറസ്റ്റിൽ. കാസർഗോഡ് സ്വദേശിയായ വൈദികനിൽ നിന്ന് താമരശ്ശേരി സ്വദേശികളായ മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവർ വൻ ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിംഗിലൂടെ തട്ടിയത് 1.41 കോടി രൂപയായിരുന്നു. 67 ലക്ഷം രൂപയ്ക്ക് വൻ ലാഭം നൽകി വിശ്വാസം നേടിയ ശേഷമായിരുന്നു തട്ടിപ്പ്. കോതനല്ലൂരിലെ പള്ളിയിൽ സേവനം ചെയ്യുന്ന വൈദികനാണ് വൻ തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് വിശദമാക്കുന്നത്. പരാതി ലഭിച്ച ഉടൻതന്നെ ഇടപെട്ടതിനാൽ 28 ലക്ഷം രൂപ ഫ്രീസ് ചെയ്യാൻ പോലീസിന് സാധിച്ചിരുന്നു. പിന്നാലെ ഈ ബാങ്ക് അക്കൗണ്ടുകളെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് താമരശ്ശേരി സ്വദേശികൾ കുടുങ്ങിയത്. മിനാജിന്‍റെയും ഷംനാദിന്‍റെയും അക്കൗണ്ടുകൾ വഴി പണം ഇടപാട് നടന്നെന്നും പോലീസ് സ്ഥിരീകരിച്ചു.

ഡിസംബർ 31 മുതൽ ജനുവരി 15 വരെയുളള കാലയളവിൽ മിനാജിന്‍റെ അക്കൗണ്ടിൽ നിന്ന് എടിഎം വഴി 17 ലക്ഷം രൂപ പിൻ വലിച്ചതിന്‍റെ വിവരങ്ങളും പോലീസിന് കിട്ടി. ഇതോടെയാണ് പ്രതികളിലേക്ക് പോലീസ് എത്തിയത്. തുടക്കത്തിൽ വൻ ലാഭം നേടിയതിന് പിന്നാലെ വൈദികൻ പലരിൽ നിന്നായി സമാഹരിച്ച് 1.41 കോടി രൂപ ട്രേഡിങ് ആപ്പിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിന് പിന്നാലെ വൈദികന് ട്രേഡിങ് ആപ്പ് സംഘവുമായി ബന്ധപ്പെടാൻ സാധ്യമാകാതെ വരികയായിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പിൽ കുടുങ്ങിയതായി വൈദികന് മനസിലായത്. കാസർഗോഡ് സ്വദേശിയായ വൈദികൻ കോതനല്ലൂരിലെ പള്ളിയിൽ സേവനം ചെയ്തു വരുന്നതിനിടയിലാണ് തട്ടിപ്പിൽ കുടുങ്ങിയത്. വൈദികന്റെ പരാതിയിൽ കടുത്തുരുത്തി പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....