പത്തനംതിട്ട : യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി പിടിയിലായി. കലഞ്ഞൂർ കുടുത്ത കനാൽ ഭാഗം അനന്തു ഭവനിൽ രാജൻ മകൻ അനന്തു ( 27) കൊല്ലപ്പെട്ട കേസിൽ കലഞ്ഞൂർ കുടുത്ത കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ശ്രീവിലാസം ശിവാനന്ദന്റെ മകൻ കൊച്ചുപൊന്നി എന്ന് വിളിക്കുന്ന ശ്രീകുമാർ (37) ആണ് കൂടൽ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച കല്ലട ഇറിഗേഷൻ പദ്ധതിയുടെ കാരുവേലിൽ കനാലിലാണ് അനന്തുവിന്റെ മൃതദേഹം കണ്ടത്. ഇരുവരും തമ്മിൽ മുമ്പ് വഴക്കുണ്ടായിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഞായറാഴ്ച്ച റബ്ബർ പ്ലാന്റേഷൻ തോട്ടത്തിലിരുന്ന് അനന്തു കൂട്ടുകാർക്കൊപ്പം മദ്യപിച്ചുവത്രെ ഈസമയം അവിടെയെത്തിയ ശ്രീകുമാർ കൂട്ടുകാർ പോകുന്നവരെ കാത്തുനിന്നു. സുഹൃത്തുക്കൾ മടങ്ങിയശേഷം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ പിന്നിലൂടെയെത്തിയ പ്രതികമ്പിവടികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് മരണമുറപ്പാക്കിയ പ്രതി മൃതദേഹം 400 മീറ്ററോളം വലിച്ചിഴച്ച് കനാലിൽ കൊണ്ടിട്ടു.
ഞായറാഴ്ച്ച വൈകിട്ട് 7.30 ന് ശേഷം അനന്തുവിനെ കാണാതായതിന് പിറ്റേന്ന് പിതാവ് രാജന്റെ മൊഴിപ്രകാരം കൂടൽ പോലീസ് തിരോധനത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച്ചയാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുകണ്ട രക്തത്തുള്ളികളിൽ സംശയം തോന്നിയ പോലീസ് അത് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഫോറൻസിക് വിഭാഗം, ഡിപ്പാർട്ട്മെന്റ് ഫോട്ടോഗ്രാഫർ എന്നിവരുടെ സാന്നിധ്യത്തിൽ കൂടൽ പോലീസ് ഇൻക്സ്റ്റ് തയ്യാറാക്കി മൃതദേഹം പരിശോധിച്ചപ്പോൾ ഇടതു ചെവിക്ക് താഴെ തലയുടെ പുറകിൽ 10 സെന്റീമീറ്റർ വലിപ്പത്തിലുള്ള ഒരു മുറിവും അതിനോട് ചേർന്ന് സമാനമായ രണ്ടു മുറിവുകളും ശ്രദ്ധയിൽപ്പെട്ടിരുന്നു. അഞ്ചിന് വൈകിട്ട് ഏഴരയോടുകൂടി അനന്തുവും സമീപവാസിയായ ശ്രീകുമാറും തമ്മിൽ വീടിനു സമീപം വഴക്കുണ്ടായതായി നാട്ടുകാരിൽ നിന്നും പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇന്നലെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ അനന്തുവിന്റെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചിരുന്നു. പ്ലമ്പർ ജോലി ചെയ്തുവന്ന അനന്തുവും ശ്രീകുമാറിന്റെ ഭാര്യയും തമ്മിൽ ഒന്നര വർഷത്തോളമായി അടുപ്പത്തിലായിരുന്നെന്ന് പറയപ്പെടുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതെന്ന് പറയപ്പെടുകയും ചെയ്യുന്നു. ഇക്കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ പോലീസിന് ശ്രീകുമാർ ഒളിവിൽ പോയതായി ബോധ്യപ്പെട്ടു. തുടർന്ന് നടത്തിയ വ്യാപക അന്വേഷണത്തിലാണ് ബന്ധുവിന്റെ കുളത്തുമണ്ണിലെ വീട്ടിൽ നിന്നും രാത്രി 10 മണിയോടുകൂടി അറസ്റ്റ് ചെയ്തത്.
ഇവിടെ ഇയാൾ ഇയാൾ ഒളിച്ചുപാർക്കുകയായിരുന്നു. വനത്തോട് ചേർന്നുള്ള ഷെഡിലായിരുന്നു രാത്രി കഴിഞ്ഞുകൂടിയത്. പകൽ വനത്തിനുള്ളിലും. വിവരമറിഞ്ഞ പോലീസ് ഇൻസ്‌പെക്ടറും സംഘവും ഇന്നലെ രാത്രി സ്ഥലത്തെത്തി ഷെഡിന് സമീപം പതുങ്ങിയിരുന്നു. രാത്രി ഷെഡിൽ എത്തിയ പ്രതി പോലീസിനെക്കണ്ട് വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു. ഇയാൾക്ക് വനത്തിലെ വഴികൾ വ്യക്തമാണെങ്കിലും പോലീസിന് അത്രപരിചിതമായിരുന്നില്ല. എന്നാൽ പിന്തുടർന്ന് മൽപ്പിടിത്തത്തിലൂടെ പ്രതിയെ കീഴടക്കിയ പോലീസുകാരിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഭാര്യയുമായുള്ള അടുപ്പം അവസാനിപ്പിക്കണമെന്ന് അനന്തുവിനോട് ശ്രീകുമാർ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും യുവാവ് വഴങ്ങാൻ തയാറാകാഞ്ഞത് പ്രകോപിപ്പിച്ചിരുന്നതായി വിശദമായ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. അനന്തുവിനെ കാണാതാവുന്ന ഞായറാഴ്ചയും ഇക്കാര്യം പറഞ്ഞ് വഴക്കുണ്ടായതായി പ്രതി വെളിപ്പെടുത്തി. തുടർന്നാണ് കൊടുമൺ പ്ലാന്റേഷന്റെ കാരുവയൽ ഭാഗത്ത് ഉള്ള റബ്ബർ തോട്ടത്തിലെ പാറയിലിരുന്ന അനന്തുവിനെ പിന്നിലൂടെ ചെന്ന് കമ്പിവടി കൊണ്ട് അടിച്ച് വീഴ്ത്തിയശേഷം തോളിൽ ചുമന്നും വലിച്ചും അകലെയുള്ള കല്ലട ഇറിഗേഷൻ വലതുകര മെയിൻ കനാലിൽ തള്ളിയത്. ഇന്ന് പോലീസ് പ്രതിയുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും, അടിക്കാനുപയോഗിച്ച കമ്പി കനാലിൽ നിന്നും കണ്ടെത്തുകയും ചെയ്തു.
മൃതദേഹം കാണപ്പെട്ട ഭാഗത്ത് കണ്ട രക്തത്തുള്ളികൾ പിന്തുടർന്ന കൂടൽ പോലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപാതകം നടന്ന സ്ഥലത്ത് എത്തി വിശദമായ അന്വേഷണം നടത്തി. അവിടെ പാറയിലും സമീപത്തും രക്തം ചിതറിയ നിലയിൽ കട്ടപിടിച്ചു കിടക്കുന്നതും പാറക്കെട്ടിനോട് ചേർന്ന നീർച്ചാലിൽ ചോരതുള്ളികൾ കഴുകികളയാൻ ശ്രമിച്ചതും പരിശോധനയിൽ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഇൻക്വസ്റ്റ് നടക്കും വരെ സ്ഥലത്തുണ്ടായിരുന്ന പ്രതി ശ്രീകുമാർ ഒളിവിൽ പോയിരുന്നു. ഇത് മനസ്സിലാക്കിയ പോലീസ്, പിന്നീട് ലഭിച്ച സൂചനകളിലൂടെ നീങ്ങുകയും വളരെ വേഗം തന്നെ ശ്രീകുമാറിലേക്ക് എത്തിച്ചേരുകയും ചെയ്തു. കോന്നി ഡി വൈ എസ് പി കെ ബൈജുകുമാറിന്റെ നിർദേശപ്രകാരം കൂടൽ പോലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ദിജേഷ് തുടങ്ങിയ പോലീസുസ്യോഗസ്ഥർ അടങ്ങിയ സംഘമാണ് പ്രതിയെ മണിക്കൂറുകൾക്കകം കുടുക്കിയത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































