ഡല്‍ഹി : ബംഗലൂരുവിലെ സഞ്ജയ് നഗറില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശം പാലിക്കാത്ത യുവാവ് പോലീസുകാരെ ആക്രമിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് വെടിവച്ചു വീഴത്തി. കല്ലുപയോഗിച്ച് ഒരു കോണ്‍സ്റ്റബിളിനെയും വനിതാ ഓഫീസറെയും ആക്രമിച്ച താജുദ്ദീന്‍, ഖബറുദ്ദീന്‍ എന്നിവരെയാണ് പോലീസ് കാലിന് വെടിവച്ച് വീഴ്ത്തിയത്. തുടര്‍ന്ന് പോലീസ് ഒരു റൗണ്ട് ആകാശത്തേക്കും വെടിവച്ചു.
ലോക്ക് ഡൗണിനെ കുറിച്ച് ബോധവത്കരിക്കാന്‍ ശ്രമിച്ച പോലീസുകാെര താജുദ്ദീന്‍, ഖ്വബറുദ്ദീന്‍ എന്നിവരും മറ്റ് രണ്ടു പേരും ചേര്‍ന്ന് ആക്രമിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യാത്രക്കാരില്‍ ഒരു സ്ത്രീയും അക്രമികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്കെതിരെ സെക്ഷന്‍ 353 പ്രകാരം ജാമ്യമില്ലാത്ത കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായും മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് റിമാന്‍ഡ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.