Tuesday, September 10, 2024 10:00 am

സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങായി യൂത്തന്മാരുടെ ‘ഫോട്ടോലാബ്’ ; മുഖം വെയ്‌ക്കുന്നയിടങ്ങളിലെ ചതിക്കുഴികള്‍ അറിഞ്ഞിരിക്കണം

For full experience, Download our mobile application:
Get it on Google Play

ലോണ്‍ ആപ്പുകളും അതേ തുടര്‍ന്നുണ്ടാകുന്ന ഭവിഷ്യത്തുകളും അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മനുഷ്യനെ കെണിയില്‍ കുടുക്കുന്ന വാര്‍പ്പുമുട്ടിക്കുന്ന നിരവധി ആപ്പുകളെക്കുറിച്ച് നാം ഇനിയും ഏറെ അറിയേണ്ടിയിരിക്കുന്നു. മാത്രമല്ല നേരെ പോക്കിന് ഡൗണ്‍ലോഡ് ചെയ്യുന്ന ഗെയിമിങ് ആപ്പുകളില്‍ പോലും ആപത്ത് പതിയിരിക്കുന്നു എന്ന മനസിലാക്കേണ്ടിയിരുന്നു. ഇതിന് പ്രധാന കാരണം എഐ സാങ്കേതിക വിദ്യ തന്നെയാണ്. അടുത്ത ദിവസങ്ങളില്‍ സാമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ഏറ്റവുമധികം പ്രചാരം നേടിയ ഒരു ആപ്പാണ് ഫോട്ടോലാബ്. ട്രെന്‍റിനൊപ്പം എന്ന് പറഞ്ഞ് പലരുടെയും രൂപത്തില്‍ നമ്മുടെ മുഖം ചേര്‍ത്തു വെച്ച് സന്തോഷിച്ചവരാകും നമ്മളില്‍ ഭൂരിഭാഗം ആളുകളും. തമാശ, കൗതുക എന്നതിനപ്പുറം ഇത്തരം വൈറല്‍ ഫോട്ടോ ആപ്പുകള്‍ ഉയര്‍ത്തുന്ന ഭീഷണി നിരവധിയാണ്. ഇത്തരം ആപ്പുകള്‍ ഒരു പുതിയ സംഭവമല്ല. റെമിനി, ലെന്‍സ എഐ, ഫേസ്ആപ്പ് തുടങ്ങിയ നിരവധി ആപ്പുകളില്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.

നിലവില്‍ വാട്‌സ്‌ആപ്പ്, ഇന്‍സ്‌റ്റഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയവയില്‍ സ്‌റ്റാറ്റസുകളിലും സ്‌റ്റോറികളും അടക്കം ഇവ ട്രെന്‍റിങാണ്. ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കാനും എളുപ്പമാണ് എന്നതാണ് ഇതിന്‍റെ മറ്റൊരു രീതി. എന്നാല്‍, ഇത്തരക്കാരെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികളാണ്. കാരണം ഏറ്റവും വലിയ രഹസ്യമായ ഡാറ്റ ചോര്‍ച്ചയിലേയ്‌ക്കാണ് നാം സ്വയം എടുത്തുചാടുന്നത്. തമാശയ്‌ക്കാണെങ്കിലും അല്‍പ്പനേരത്തെ രസത്തിനുമപ്പുറം ഇവ സ്വകാര്യതയ്‌ക്ക് ഭീഷണി തന്നെയാണ്. എഐ ടൂളുകളെ മെച്ചപ്പെടുത്താന്‍ ആവശ്യമായ ഡാറ്റയാണ് വളരെ സൗജന്യമായി നമ്മള്‍ ഈ ആപ്പുകളിലൂടെ നല്‍കുന്നത്. അങ്ങനെ ഭാവിയില്‍ യഥാര്‍ത്ഥ മനുഷ്യരെയും എഐയെയും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. അങ്ങനെയെങ്കില്‍ ഭാവിയില്‍ ഉണ്ടാകുവാന്‍ പോകുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് നമ്മുക്ക് ഊഹിക്കാന്‍ കഴിയുന്നതേ ഉള്ളൂ.

ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ഒരു പൊതുപരിപാടിയില്‍ സംസാരിച്ച വാക്കുകളാണ് അന്വര്‍ത്ഥമാകാനൊരുങ്ങുന്നത്. ഭാവിയില്‍ മനുഷ്യന് ഏറ്റവും ആപത്താകുന്നത് എഐയായിരിക്കുമെന്നായിരുന്നു മസ്‌ക് പറഞ്ഞത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള നിരവധി തട്ടിപ്പുകളും ദിനം പ്രതി നമ്മുടെ ഈ കൊച്ചു കേരളത്തില്‍ നാം കണ്ടുവരുന്നതാണ്. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് മുതലുള്ള കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം എല്ലാ ഓപ്‌ഷനുകളിലും അലോ എന്ന ഓപ്‌ഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇതിന് പിന്നില്‍ പതിയിരിക്കുന്ന ആപത്തുകളെക്കുറിച്ചും നാം മനസിലാക്കേണ്ടതുണ്ട്. സാങ്കേതിക വിദ്യകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രതയോടുകൂടി പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

എറണാകുളത്ത് ചെരുപ്പ് കടയിൽ തീപിടുത്തം ; വ്യാപക നാശനഷ്ടം

0
കൊച്ചി: എറണാകുളം ചിറ്റേത്തുകരയിൽ ചെരുപ്പ് കടയിൽ തീപിടുത്തം. കട പൂർണമായും കത്തിനശിച്ചു....

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40...

വിഷ്ണുജിത്തിന്റെ ഫോൺ ഓണായി , സഹോദരി വിളിച്ചപ്പോൾ കട്ടാക്കി ; ടവർ ലൊക്കേഷൻ കണ്ടെത്തി

0
മലപ്പുറം; പള്ളിപ്പുറത്തുനിന്നു കാണാതായ വിഷ്ണുജിത്തിന്റെ ഫോൺ ഓണായി. സഹോദരി വിളിച്ചപ്പോൾ ഫോൺ...

കാവനാൽക്കടവ് – നൂറോന്മാവ് റോഡിന്‍റെ നവീകരണം ഒച്ചിഴയും വേഗത്തിലെന്ന് ആക്ഷേപം

0
മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ കാവനാൽക്കടവ് - നൂറോന്മാവ് റോഡിന്‍റെ നവീകരണം...