ന്യൂഡല്‍ഹി : 65 കാരനായ മുതിര്‍ന്ന പൗരനെ കൊള്ളയടിച്ച് യുവാക്കള്‍. ഡല്‍ഹിയിലെ ജഹാംഗീര്‍പുരി പ്രദേശത്ത് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന 65 കാരനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ബാഗ് തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പുലര്‍ച്ചെ 3.30 ഓടെയാണ് 65 കാരനായ രാം നിവാസിനു നേരെ ആക്രമണമുണ്ടായത്. പുറകില്‍ നിന്നും പാഞ്ഞെത്തിയ യുവാക്കള്‍ ഇയാളെ ആക്രമിച്ച് കീഴ്‌പ്പെടുത്തി, കൂട്ടത്തിലൊരാള്‍ ശ്വാസം മുട്ടിക്കുകയും ചെയ്തു. ബാഗ് തട്ടിയെടുത്ത് ആക്രമികള്‍ ഓടിരക്ഷപ്പെട്ടു. പോലീസ് ചെക്ക് പോസ്റ്റില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് സംഭവം. യുവാക്കളുടെ ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.