പ്രണയനൈരാശ്യത്തിന് പിന്നാലെ യൂട്യൂബർ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : യൂട്യൂബറും ബിഎസ്‌സി വിദ്യാർഥിനിയുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വിശാഖപട്ടണം സ്വദേശിയായ ബോനു കൊമാലി(24)യെയാണ് ഹൈദരാബാദിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് എ‍ഴുതിയതിന് ശേഷം മരിക്കുകയായിരുന്നു. പ്രണയബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. ക‍ഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന യുവാവിനെ തനിക്ക് മറക്കാൻ ക‍ഴിയുന്നില്ലെന്നും എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്ന് യുവതി തൻ്റെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

അവൻ തന്റേതല്ലെന്ന് അറിയാമെന്നും എന്നാൽ അവൻ തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുവതി തൻ്റെ ആത്മഹത്യക്കുറിപ്പിൽ എ‍ഴുതി. ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിനിയായ കൊമാലി, ഹൈദരാബാദിലെ സ്വകാര്യ കോളേജിൽ ബിഎസ്‌സിക്ക് പഠിക്കുകയായിരുന്നു. കഴിഞ്ഞ 11 മാസമായി ഒറ്റയ്ക്കായിരുന്നു താമസം. 27 വയസ്സുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറും സഹ യൂട്യൂബറുമായ യുവാവുമായി മൂന്ന് വർഷത്തെ പ്രണയത്തിലായിരുന്നുവെങ്കിലും, ഇരുവരും വേർപിരിഞ്ഞുവെന്ന് പോലീസ് പറഞ്ഞു.

ആറ് മാസം മുമ്പ് കൊമാലി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പോലീസ് പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുൻപ് കുവൈറ്റിൽ ജോലി ചെയ്യുന്ന അമ്മയ്ക്ക് “ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു അമ്മേ” എന്ന സന്ദേശം അയച്ചിരുന്നു. ഇളയ സഹോദരനെ നോക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...