വീണാ ജോര്‍ജ്ജ് വീണ്ടും വെട്ടില്‍ – കോന്നി മെഡിക്കല്‍ കോളേജില്‍ സര്‍ജ്ജറികള്‍ അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയകള്‍ താത്കാലികമായി അവസാനിപ്പിച്ചു. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മതിയായ ജീവനക്കാരില്ലാതെ നടത്തുന്ന സര്‍ജ്ജറികളില്‍ വീഴ്ചകള്‍ ഉണ്ടായാല്‍ ഇതിന് ഉത്തരവാദി മേല്‍നോട്ടം വഹിക്കുന്ന സര്‍ജ്ജന്‍ ആയിരിക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് കോന്നി മെഡിക്കല്‍ കോളേജില്‍ ഈ നടപടി. പ്രതിദിനം പത്തിലധികം സര്‍ജ്ജറികള്‍ നടന്നു വന്നിരുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചതോടെ മലയോര മേഖലയിലെ സാധാരണക്കാരായ രോഗികള്‍ ബുദ്ധിമുട്ടിലായി. ശസ്ത്രക്രിയ വിഭാഗത്തില്‍ ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് കാട്ടി മെഡിക്കല്‍ കോളേജ് സര്‍ജ്ജന്‍ സൂപ്രണ്ടിന് കത്തും നല്‍കി.

ശസ്ത്രക്രിയ, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗങ്ങളിലെ ഓ.പി, ഓ.റ്റി സേവനങ്ങളാണ് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ഓ.പി., ഓ.റ്റി സേവനങ്ങള്‍ രോഗികളുടെ ചികിത്സയ്ക്കും മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ ക്ലിനിക്കല്‍ പരിശീലനത്തിനും അനുഭവ സമ്പത്തിനും അത്യാവശ്യമാണ് എന്നതിനാല്‍ ഇത് പുനസ്ഥാപിക്കാന്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കോന്നി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി യൂണിയന്‍ കോന്നി എം.എല്‍.എയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ അവസാനിപ്പിച്ചതോടെ മലയോര മേഖലയിലെ സാധാരണക്കാരായ രോഗികള്‍ ബുദ്ധിമുട്ടിലായി. ഗൈനക്കോളജി വിഭാഗത്തില്‍ അടക്കം നിരവധി ആളുകള്‍ എത്തുകയും ചികിത്സയും ശസ്ത്രക്രിയകളും നടത്തി മടങ്ങുകയും ചെയ്തിരുന്നു. ജീവനക്കാരുടെ കുറവ് പരിഹരിച്ചെങ്കില്‍ മാത്രമേ ഇത് സുഗമമായി മുന്നോട്ട് പോകുവാന്‍ സാധിക്കൂ എന്നതാണ് അധികൃതരുടെ നിലപാട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...