സ്വർണ്ണക്കള്ളക്കടത്തുകാരുടെ സംരക്ഷകനായി മുഖ്യമന്ത്രി മാറി : എൻ എസ് നുസൂർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വപ്ന സുരേഷടക്കം മുഖ്യപ്രതികൾക്കെല്ലാം ശിവശങ്കറുമായി അടുപ്പമുണ്ടെന്ന് തെളിഞ്ഞ സ്ഥിതിക്ക് കള്ളക്കടത്തുകാരുടെ സംരക്ഷകനായി മുഖ്യമന്ത്രി മാറി എന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ എസ് പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റിലെ തീ ബാധയിൽ ഫയലുകൾ നശിക്കപ്പെട്ടു എന്നത് അതീവ ഗൗരവത്തോടെ മാത്രമേ കാണാൻ കഴിയൂ. അന്വേഷണവുമായി ബന്ധപ്പെട്ട സിസി ടീവീ ദൃശ്യങ്ങൾ ഉൾപ്പടെ ഒന്നും തന്നെ നൽകുവാൻ തയ്യാറാകാത്ത മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച യൂത്ത് കോൺഗ്രസ്‌ മാർച്ച് എസ് പി ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് വെച്ച് തടയുകയും പ്രവർത്തകർക്ക് നേരെ പ്രകോപനം കൂടാതെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. തുടർന്ന് സംഘർഷാവസ്ഥ ആയി. ഉദ്ഘാടനത്തിന്‌ ശേഷം റോഡിൽ ഇരുന്നു പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പോലീസ് വീണ്ടും രണ്ടാം റൗണ്ട് ജലപീരങ്കി പ്രയോഗം നടത്തി. ജില്ലാ പ്രസിഡണ്ട് എം ജി കണ്ണൻ അടക്കം നിരവധി പ്രവർത്തകർക്ക്പരിക്കേറ്റു. മുൻ സംസ്ഥാന ജന സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വിശാഖ് വെൺപാല, ജി മനോജ്, ജില്ലാ ഭാരവാഹികളായ, എം എംപി ഹസ്സൻ, ജിജോ ചെറിയാൻ, ലക്ഷ്മി അശോക്, ഉണ്ണികൃഷ്ണൻ ചൂരക്കോട്, ഷിജു തോട്ടപ്പുഴശ്ശേരി, ആരിഫ് ഖാൻ, ഷിനി മെഴുവേലിൽ, അനൂപ് വേങ്ങവിളയിൽ, ജിതിൻ ജി നൈനാൻ, അലക്സ്‌ കോയിപ്പുറത്ത്, അനന്തു ബാലൻ, കെഎസ് യൂ ജില്ലാ പ്രസിഡന്റ്‌ അൻസർ മുഹമ്മദ്‌, അഫ്സൽ വി ഷെയ്ഖ് ജോയൽ മുക്കരണത്ത്, ഗോപു കരുവാറ്റ, അഖിൽ അഴൂർ എന്നിവർ മാർച്ചിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...