ചങ്ങനാശ്ശേരി: വൈസ് മെൻ ഇന്റർനാഷണൽ, സെൻട്രൽ ട്രാവൻകൂർ റീജിയന്റെ 2025-26 വർഷത്തെ റീജിയണൽ പദ്ധതി “സ്പർശം” ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിഡ്നി കെയർ, ലഹരി വിരുദ്ധ പദ്ധതി, ഹോം ഫോർ ഹോം ലെസ് എന്നിവ ഉൾപ്പെടുന്ന പദ്ധതിക്ക് രണ്ട് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്നതാണ് സെൻട്രൽ ട്രാവൻകൂര്‍ റീജിയന്‍. സമ്മേളനത്തില്‍ റീജിയണൽ ഡയറക്ടർ ഡോ. വി രാജേഷ് ഉള്‍പ്പെടെയുള്ള പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു. സ്ഥാനാരോഹണ ചടങ്ങിന് നിയുക്ത ദേശീയ അദ്ധ്യക്ഷൻ അഡ്വ. ബാബു ജോർജ്ജ് നേതൃത്വം നൽകി. സമ്മേളനത്തില്‍ ഫ്രാൻസിസ് എബ്രഹാം അധ്യക്ഷത വഹിച്ചു. ദേശീയ അദ്ധ്യക്ഷൻ വി.എസ്. രാധാകൃഷ്ണൻ, മാമൻ ഉമ്മൻ, സൂസി മാത്യു, ഫിൽസൺ ലൂയിസ്, അഡ്വ. ജേക്കബ് വർഗീസ്, മനോജ് എബ്രഹാം, ഡോ. വിനോദ് രാജ്, സാംസൺ ഐസക്, ഫ്രാൻസി പോൾസൺ തുടങ്ങിയവർ പ്രസംഗിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























