ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍. കോട്ടപ്പാടം നാദിയ മന്‍സില്‍ നൗഷാദ് എന്ന കുട്ടന്‍ നൗഷാദാണ് പിടിയിലായത്. ഫറോക്ക് സബ് ഇന്‍സ്പെക്ടര്‍ കെ.ഷുഹൈബും സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്പഷ്യല്‍ ആക്ഷന്‍ ഫോഴ്സും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. നൗഷാദ് വീട്ടില്‍ ബ്രൗണ്‍ഷുഗര്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ അമോസ് മാമന്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക്ക് എസിപി ജയകുമാറിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുകയായിരുന്നു.

തുടര്‍ന്ന്, കഴിഞ്ഞ ദിവസം ഫറോക്ക് അസി.കമ്മീഷണറിന്റെ നിര്‍ദ്ദേശപ്രകാരം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ ഷുഗറും മെഷീനും പോലീസ് കണ്ടെടുത്തത്. ഇതോടെ, ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബ്രൗണ്‍ഷുഗര്‍ വാങ്ങുന്നവരെ കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചതായും തുടരന്വേഷണം നടക്കുന്നതായും പോലിസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് 4 മരണം

0
മൊറീന : മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് 4 മരണം. 3 സ്ത്രീകളും...

ശബരിമല മേൽശാന്തി നിയമനം ; സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ

0
തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് ദേവസ്വം ബോർഡ്...

മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം ; പ്രശ്നപരിഹാര കരാര്‍ ഇന്ന് ഒപ്പുവെക്കും

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനു സമീപത്തെ മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള കരാർ...

ഓർഡിനറി ബസുകൾ കുറവായ മലബാറിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തം

0
കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങുമ്പോൾ ഓർഡിനറി ബസുകൾ...