സര്‍ക്കാര്‍ ഗോഡൗണില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്‌ട്രോബറി ഉത്പന്നങ്ങള്‍ മറിച്ചുവിറ്റ സംഭവത്തില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : സര്‍ക്കാര്‍ ഗോഡൗണില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്‌ട്രോബറി ഉത്പന്നങ്ങള്‍ മറിച്ചുവിറ്റ സംഭവത്തില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കൂട്ടുപ്രതികളായ രണ്ടു പേര്‍ ഒളിവിലാണ്. മൂന്നാര്‍ – സൈലന്റ്‌വാലി റോഡില്‍ ഐബി കോട്ടേജിന് സമീപം 20മുറി ലയത്തില്‍ എം.മുരുകന്‍ (52) ആണ് പോലീസ് പിടിയിലായത്. സിപിഐ മൂന്നാര്‍ ഇക്കാ നഗര്‍ ബ്രാഞ്ച് സെക്രട്ടറിയാണ് മുരുകന്‍. ഹോര്‍ട്ടികോര്‍പ് ഗോഡൗണിലെ താത്കാലിക ജീവനക്കാരനാണ് ഇയാള്‍. സര്‍ക്കാര്‍ ഗോഡൗണില്‍ നിന്ന് 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച്‌ ഏഴു വരെയുള്ള കാലത്ത് സ്‌ട്രോബറി പ്രിസര്‍വ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പലപ്പോഴായി കടത്തിക്കൊണ്ടുപോയി വ്യാപാര സ്ഥാപനങ്ങൡ വിറ്റഴിക്കുകയായിരുന്നു.

ഹോര്‍ട്ടികോര്‍പിന്റെ സൈലന്റ്‌വാലി റോഡിലുള്ള ഗോഡൗണില്‍ നിന്ന് ഉത്പന്നങ്ങള്‍ കടത്തിക്കൊണ്ടുപോയത്. ഹോര്‍ട്ടികോര്‍പ് മാനേജര്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സാധനങ്ങള്‍ കടത്തിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.സംഭവത്തില്‍ പിടിയിലായ പ്രതിയും ഒളിവിലുള്ള പ്രതികളും ഗോഡൗണിലെ താത്കാലിക ജീവനക്കാരാണ്. സാധനങ്ങള്‍ വിറ്റ കടകളില്‍ പ്രതിയുമായി പൊലീസ് എത്തി തെളിവെടുത്തു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....