ബ്യൂട്ടിപാർലർ വെടിവയ്പിന് രവി പൂജാരിക്ക് ക്വട്ടേഷൻ ; യൂസഫ് സിയ ഒടുവിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കടവന്ത്ര ബ്യൂട്ടിപാർലർ വെടിവയ്പു കേസിലെ പിടികിട്ടാപ്പുള്ളി കാസർകോട് ഉപ്പള സ്വദേശി യൂസഫ് സിയ (ജിയ) അറസ്റ്റിലായി. വ്യാജ പാസ്പോർട്ടിൽ വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ മുംബൈ വിമാനത്താവളത്തിലാണ് അറസ്റ്റിലായത്. നടിയും സാമ്പത്തിക തട്ടിപ്പു കേസുകളിൽ പ്രതിയുമായ ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നടത്താനും ഭീഷണിപ്പെടുത്തി പണം അപഹരിക്കാനും രാജ്യാന്തര കുറ്റവാളി രവി പൂജാരിക്കു ക്വട്ടേഷൻ നൽകിയതു യൂസഫ് സിയയാണ്.

വെടിവെയ്പിൽ സിയയുടെ പങ്കാളിത്തത്തെകുറിച്ചു രവിപൂജാരിയുടെ കേസന്വേഷിക്കുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡിനു (എടിഎസ്) മൊഴി നൽകിയിരുന്നു. ദുബായ് കേന്ദ്രീകരിച്ചു കേരളത്തിലേക്കു സ്വർണക്കടത്തും ഹവാല ഇടപാടുകളും നടത്തുന്ന കാസർകോട് സംഘത്തിന്റെ തലവനാണു യൂസഫ് സിയെന്നു തീവ്രവാദ വിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരുന്നു. 4 കൊലക്കേസുകളിലും സിയയ്ക്കു പങ്കാളിത്തമുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.

കേസിലെ മറ്റൊരു പിടികിട്ടാപ്പുള്ളിയായ കൊല്ലം സ്വദേശി ഡോ.അജാസിനു ദുബായിയിൽ ഒളിത്താവളം ഒരുക്കിയിരിക്കുന്നതും സിയയാണ്. 2018 ഡിസംബർ 15നുണ്ടായ വെടിവയ്പിനു ശേഷം വിദേശത്തേക്കു കടന്ന സിയ വ്യാജപാസ്പോർട്ടിൽ എപ്പോഴാണു നാട്ടിൽ മടങ്ങിയെത്തിയതെന്നു വ്യക്തമല്ല.

കേസിലെ മുഖ്യപ്രതി രവി പൂജാരിയെ പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിലാണ് ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. കാസർഗോഡ് സ്വദേശിയായ ഗുണ്ടാ നേതാവ് മോനായിയാണു ലീനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ മംഗലാപുരത്തെ ക്വട്ടേഷൻ സംഘത്തിനെ നിയോഗിച്ചതെന്നായിരുന്നു അതുവരെയുണ്ടായിരുന്ന വിവരം. എന്നാൽ രവി പൂജാരിയുടെ അറസ്റ്റോടെ യൂസഫ് സിയയുടെ പങ്കാളിത്തം പുറത്തുവന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...