ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ യുവ ശാസ്ത്രജ്ഞ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ യുവ ശാസ്ത്രജ്ഞ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ബയോകെമിസ്ട്രി ആന്‍ഡ് ന്യൂട്രീഷ്യന്‍ ഡിവിഷനിലെ ഡോ.നിലാദ്രി ശേഖര്‍ ചാറ്റര്‍ജി, വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഏവിയോണിക്സ് വിഭാഗം അസോ.പ്രഫസര്‍ ഡോ.സി.എസ് അനൂപ്, എര്‍ത്ത് ആന്‍ഡ് സ്പേസ് സയന്‍സ് വിഭാഗം അസി.​പ്രഫസര്‍ ഡോ.എ.എം റമിയ, പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാത്തമാറ്റിക്സ് വിഭാഗം അസി.പ്രഫസര്‍ ഡോ.സി.ആര്‍ ജയനാരായണന്‍ എന്നിവര്‍ക്കാണ്​ പുരസ്‌കാരം.

ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയ ഗവേഷണ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കാണ് പുരസ്‌കാരം. 50,000 രൂപ കാഷ് അവാര്‍ഡും മുഖ്യമന്ത്രിയുടെ സ്വര്‍ണ മെഡലും പ്രോജക്ടുകള്‍ക്ക്​ 50 ലക്ഷം വരെ ധനസഹായവും ലഭിക്കും. ഒരു അന്തര്‍ദേശീയ സമ്മേളനത്തിന്​ യാത്രാ സഹായവും നല്‍കും. ഫെബ്രുവരി 10 ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നടക്കുന്ന സയന്‍സ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...