പത്തനംതിട്ട : ബ്ലഡ് ബാങ്കുകളിൽ രക്തക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിൽ യുവമോർച്ച പ്രവർത്തകരുടെ വിഷു കൈനീട്ടമായി ബ്ലഡ് ബാങ്കിലേക്ക് നിരവധി പ്രവർത്തകർ രക്തം നൽകി. പത്തനംതിട്ട മുത്തൂറ്റ് ഹോസ്പ്പിറ്റലിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ രക്തദാനം ഉദ്ഘാടനം ചെയ്തു.
തുടർന്ന് അടിയന്തിര ഘട്ടങ്ങളിൽ രക്തദാനം നടത്താൻ സന്നദ്ധരായ പ്രവർത്തകരുടെ വിവരങ്ങൾ മുത്തൂറ്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റ് മാനേജർ മിഥിലേഷ് മുരളിക്ക് കൈമാറി. യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുജീഷ് സുശീലൻ, ജനറൽ സെക്രട്ടറി വിഷ്ണുദാസ്, രഞ്ജിത്ത് ബി നായർ, അഖിൽ എസ്, വൈശാഖ്, അഖിൽ ആർ, അഭിജിത്ത്, വിപിൻ കെ തോമസ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.