പന്തളം : പ്രവാസിക്കൾക്ക് സഹായമായി യുവമോർച്ചയുടെ നേതൃത്വത്തിൽ പന്തളം മുനിസിപ്പാലിറ്റിയിൽ ആരംഭിച്ച പ്രവാസി ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം ബി.ജെ.പി അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി നിർവ്വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.ബി.ബിനുകുമാർ ലോഗിൻ ചെയ്തു. പ്രവാസികള്‍ക്ക് ടോൾ ഫ്രീ നമ്പർ ആയ 7510674004 ലും ഇതര സംസ്ഥാനങ്ങളിൽ ഉള്ള പന്തളം നിവാസികൾക്ക് 812975 0674 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അനന്ദു കുറുപ്പ്, ഉണ്ണികൃഷ്ണൻ, സിയാദ്, യുവമോർച്ച ജില്ലാ സെക്രട്ടറി ശരത് എസ്സ്, മുനിസിപ്പൽ പ്രസിഡന്റ് രാഹുൽ, ശ്യാം ഐവേലിൽ, ഐഡിയൽ ശ്രീകമാർ, രാജീവ്, അനൂപ്, പ്രദീപ് , സുശീല സന്തോഷ്, സീന കെ, അച്ചൻകുഞ്ഞ് ജോൺ, റജി പത്തിയിൽ എന്നിവർ സന്നിഹരായിരുന്നു.
യുവമോർച്ചയുടെ നേതൃത്വത്തിൽ പന്തളം മുനിസിപ്പാലിറ്റിയിൽ പ്രവാസി ഹെൽപ്പ് ഡെസ്ക്ക് – 7510674004
RECENT NEWS
Advertisment