സീതത്തോട് : ഓണ്‍ലൈന്‍ പഠനത്തിന് ടി.വിയൊ അത് പ്രവര്‍ത്തിപ്പിക്കുവാന്‍ വൈദ്യുതി കണക്ഷനോ സീതത്തോട്ടിലെ ചില കുട്ടികള്‍ക്ക് ഉണ്ടായിരുന്നില്ല. കോന്നി എം.എല്‍.എ ജെനീഷ് കുമാറിന്റെ സ്വന്തം പഞ്ചായത്തില്‍ ഇതിന് പരിഹാരം കണ്ടെത്തിയത് ബി.ജെ.പിയാണ്. കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ടു മനസ്സിലാക്കിയ ബി.ജെ.പി പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ അതിവേഗം നീക്കി. കഴിഞ്ഞ ദിവസം ഇവിടുത്തെ രണ്ടുവീടുകളിലും വൈദ്യുതി എത്തി. തുടര്‍ന്ന് യുവമോർച്ച പ്രവർത്തകർ പുതിയ എല്‍.ഇ.ഡി ടി.വിയും ഡി.റ്റി.എച്ച് കണക്ഷനും രണ്ടു വീടുകളിലും നല്‍കി. ഈ രണ്ടു വീടുകളിലായി അഞ്ചു കുട്ടികളുടെ ഓണ്‍ ലൈന്‍ പഠനത്തിനുള്ള ബുദ്ധിമുട്ടാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.
ബി.ജെ.പി കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജി.മനോജ്, മണ്ഡലം ജനറൽ സെക്രട്ടറി പി.വി ബോസ്സ് , പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേണുഗോപാല പിള്ള , ജനറൽ സെക്രട്ടറി അനിൽ കുമാർ , സെക്രട്ടറി ഓമനക്കുട്ടൻ , യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം രഞ്ജിത് , യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജേഷ് , ബി.എം.എസ് പ്രസിഡന്റ് സുനിൽ , സജി , ബിനു , ബാലചന്ദ്രൻ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.