സിറോ മലബാര്‍ സഭയിലെ ആരാധനാക്രമ ഏകീകരണം ; ഇരിങ്ങാലക്കുട രൂപതയിലും പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സിറോ മലബാര്‍ സഭയിലെ ആരാധനാക്രമ ഏകീകരണ വിഷയത്തില്‍ ഇരിങ്ങാലക്കുട രൂപതയിലും വൈദികരുടെ പ്രതിഷേധം. വൈദിക സമിതി ഇന്ന് ഇരിങ്ങാലക്കുട ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. പുതിയ ആരാധനാക്രമം അംഗീകരിക്കാനാകില്ലെന്നാണ് ഒരു വിഭാഗം വൈദികരുടെ നിലപാട്.

ജൂലൈയിലാണ് സിറോ മലബാര്‍ സഭയില്‍ ആരാധനാക്രമം ഏകീകരിക്കാന്‍ തീരുമാനമായത്. കഴിഞ്ഞ മാസം ആരാധനാക്രമം ഏകീകരിച്ച് ഉത്തരവിറങ്ങി. നവംബര്‍ 28ന് ഈ ഉത്തരവ് നടപ്പിലാക്കണമെന്നാണ് മാര്‍പാപ്പ മെത്രാന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഈസ്റ്റര്‍ ദിനത്തിന് മുന്‍പ് എല്ലാ രൂപതകളിലും പുതിയ കുര്‍ബാന രീതി ഉണ്ടാകണമെന്നാണ് സിനഡ് നിര്‍ദ്ദേശം. സഭയുടെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ ഉത്തരവ് പ്രകാരം കുര്‍ബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അള്‍ത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പാലാ, ഇടുക്കി ഉള്‍പ്പെടെയുള്ള ചില രൂപതകള്‍ ഈ ആരാധനാ രീതി നേരത്തെ തന്നെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.

ഉത്തരവ് നടപ്പാകുന്നതോടെ എറണാകുളം- അങ്കമാലി, ചങ്ങനാശേരി, തൃശൂര്‍ തുടങ്ങിയ അതിരൂപതകളിലും മാറ്റം അനിവാര്യമാണ്. അതേസമയം ആരാധനാ ക്രമ എകികരണത്തെ എതിര്‍ത്ത് എറണാകുളം-അങ്കമാലി അതിരൂപതയും രംഗത്തെത്തി. സിനഡ് തീരുമാനം പിന്‍വലിച്ച് നിലവിലെ ജനാഭിമുഖ്യ കുര്‍ബാന തുടരാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...