അടിയന്തിര ഉപയോ​ഗത്തിന് അനുമതി ലഭിച്ച സൈകോവ് – ഡി വാക്സീന്‍ സെപ്തംബര്‍ മുതല്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : അടിയന്തിര ഉപയോ​ഗത്തിന് അനുമതി ലഭിച്ച സൈകോവ് – ഡി വാക്സീന്‍ സെപ്തംബര്‍ മുതല്‍ വിപണിയിലെത്തിത്തുടങ്ങും. നിര്‍മാതാക്കളായ സൈഡസ് കാഡിലയാണ് ഇക്കാര്യം അറിയിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പിനി വികസിപ്പിച്ച ഡി എന്‍ എ വാക്സീന്‍ ആയ സൈകോവ്-ഡി വാക്സീന്‍ പന്ത്രണ്ട് വയസിന് മുകളിലുള്ളവര്‍ക്കും നല്‍കാമെന്ന വിദ​ഗധ സമിതി ശുപാര്‍ശ ഡ്ര​ഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അം​ഗീകരിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സീനാണ് സൈകോവ്-ഡി. രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ് വാക്സീനാണിത്.

66ശതമാനമാണ് ഫല പ്രാപ്തി. അതേസമയം വില നിശ്ചയിച്ചിട്ടില്ല.  അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്നും  ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകള്‍ നിര്‍മ്മിക്കുമെന്നും കമ്പിനി അറിയിച്ചിട്ടുണ്ട്. സൈകോവ് -ഡി വാക്സീന്‍ മൂന്ന് ഡോസ് എടുക്കണം. കുത്തിവെയ്പുകളുടെ ഇടവേള 28 ദിവസമാണ്. ഫാര്‍മജെറ്റ് എന്ന ഇന്‍​ജക്ടിങ് ​ഗണ്‍ കുത്തിവയ്ക്കുംപോലെ അമര്‍ത്തുമ്പോള്‍ വാക്സീന്‍ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവെയ്പല്ലാതെ നല്‍കുന്ന നീഡില്‍ ഫ്രീ വാക്സീന്‍ ആണ് സൈക്കോവ് -ഡി വാക്സീന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...