നിയന്ത്രണം ലംഘിച്ച് സിപ് ലൈൻ ; എം.എം മണിയുടെ സഹോദരൻ ലംബോദരനെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അടിമാലിയിൽ നിയന്ത്രണം ലംഘിച്ച് സിപ് ലൈൻ പ്രവർത്തിപ്പിച്ചതിൽ മുന്‍മന്ത്രിയും എംഎൽഎയുമായ എം.എം മണിയുടെ സഹോദരൻ എം.എം ലംബോദരൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനും ഉത്തരവ് ലംഘിക്കാൻ പ്രേരിപ്പിച്ചതിനുമാണ് അടിമാലി പോലീസ് കേസെടുത്തത്. മനുഷ്യജീവന് അപായം ഉണ്ടാക്കുന്ന പ്രവർത്തനം നടത്തിയെന്നും എഫ് ഐആറിൽ പറയുന്നു. അടിമാലി ഇരുട്ടുകാനത്ത് പ്രവർത്തിക്കുന്ന ഹൈറേഞ്ച് സിപ് ലൈൻ എന്ന സ്ഥാപനത്തിനെതിരെയാണ് ഇടുക്കി ജില്ലാഭരണകൂടം നടപടിയെടുത്തത്. കനത്ത മഴ മൂലം ജില്ലയിൽ സാഹസിക വിനോദസഞ്ചാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

മഴ ശക്തമായതോടെ ജില്ലയിൽ വിനോദസഞ്ചാരം പൂർണമായും നിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതിൽ ഇളവ് വരുത്തിയത്. എന്നാൽ സാഹസിക വിനോദങ്ങൾക്ക് ഇളവുണ്ടായിരുന്നില്ല. നിയന്ത്രണം നിലനിൽക്കെയാണ് ഹൈറേഞ്ച് സിപ്പ് ലൈൻ പ്രവർത്തനമാരംഭിച്ചത്. സ്ഥാപനം നിയന്ത്രണം ലംഘിച്ച് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ ഭരണകൂടം ഇടപെട്ടു. പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദേശം നൽകുകയായിരുന്നു. നിയന്ത്രണം പിൻവലിച്ചു എന്ന് കരുതിയാണ് സ്ഥാപനം പ്രവർത്തിപ്പിച്ച് നിന്നാണ് ലംബോദരന്റെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....