കോട്ടയത്ത്‌ സോമാറ്റോ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജീവനക്കാർ സമരത്തിൽ‌

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സോമാറ്റോ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജീവനക്കാർ സമരത്തിൽ‌. ന്യായമായ വേതനം ആവശ്യപ്പെട്ടാണ്‌ സമരം. ഓൾ കേരള സോമാറ്റോ റൈഡേഴ്‌സ് അസോസിയേഷൻ കോട്ടയം യൂണിറ്റാണ്‌ സമരത്തിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്. തിങ്കളാഴ്ച‌ വ്യക്തമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സമരം വ്യാപിപ്പിക്കാനാണ്‌ തീരുമാനം.

ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താലും പെട്രോൾ ചെലവ് കഴിഞ്ഞു 400 അല്ലെങ്കിൽ 450 രൂപ വരെയാണ് ലഭിക്കുക. ഒരേ റൂട്ടിൽ ഒന്നിലധികം ഡെലിവറി ലഭിച്ചാലും മുമ്പ്‌ ലഭിച്ചിരുന്ന വേതനം കിട്ടുന്നില്ല. പണിമുടക്കുന്നവരുടെ അക്കൗണ്ടുകൾ ബ്ലോക്കുചെയ്യുമെന്നും നടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതർ ഭീഷണിപ്പെടുത്തിയതായി തൊഴിലാളികൾ ആരോപിച്ചു. സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...