ചൈനക്കെതിരെ പ്രതിഷേധം : യൂണീഫോം കത്തിച്ച് സൊമാറ്റോ ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ചൈനക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് സൊമാറ്റോയുടെ യൂണീഫോം കത്തിച്ച് ജീവനക്കാര്‍. സൊമാറ്റോയിലെ ജോലി രാജിവെച്ചെന്നും ഒരു വിഭാഗം അറിയിച്ചു. ഗല്‍വാനില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് സൊമാറ്റോ ജീവനക്കാരുടെ നടപടി. കൊല്‍ക്കത്തയിലെ ബെഹാലയിലാണ് പ്രതിഷേധം നടന്നത്.

2018ലാണ് ഇന്ത്യന്‍ കമ്പനിയായ സൊമാറ്റോയില്‍ ചൈനീസ് കമ്പനിയായ ആലിബാബ 210 ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപിച്ചത്. 14.7 ശതമാനമാണ് ആലിബാബയുടെ ഓഹരി. ആന്റ് ഫിനാന്‍ഷ്യല്‍ കമ്പനിയും 150 ദശലക്ഷം ഡോളര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു.

ഇന്ത്യയില്‍ നിന്ന് ലാഭമുണ്ടാക്കി ഇന്ത്യന്‍ സൈനികരെ ആക്രമിക്കുകയാണെന്നും നമ്മുടെ ഭൂമി പിടിച്ചടക്കുകയാണെന്നും ഇതനുവദിക്കരുതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് സൊമാറ്റയെ ആശ്രയിക്കരുതെന്നും ഇവര്‍ വ്യക്തമാക്കി. പട്ടിണി കിടന്നാലും ചൈനീസ് നിക്ഷേപമുള്ള കമ്പനികളില്‍ ജോലി ചെയ്യില്ലെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധം സംബന്ധിച്ച് സൊമാറ്റോ പ്രതികരിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് 520 ജീവനക്കാരെ സൊമാറ്റോ മെയ്യില്‍ പിരിച്ചുവിട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...