മഹേശന്‍റെ ഭാര്യയുടെ മൊഴിയെടുക്കുന്നു : ആരോപണം തെറ്റിദ്ധരിപ്പിക്കാൻ ഉണ്ടാക്കിയതെന്ന് തുഷാര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെ കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ പ്രതികരിച്ച് തുഷാര്‍ വെള്ളാപ്പളളി. മഹേശൻ ഭാര്യക്ക് നൽകിയതെന്ന് പറയുന്ന കത്തിലെ ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുണ്ടാക്കിയതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

അറസ്റ്റ് ഭയന്നാണ് മഹേശൻ ആത്മഹത്യ ചെയ്തത്. അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ജില്ലാ അടിസ്ഥാനത്തിൽ വിശദീകരണം നൽകും. ആത്മഹത്യയുമായി ബന്ധപ്പെട്ട് അടുത്ത ദിവസം എസ്എന്‍ഡിപി നിലപാട് പറയുമെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു. അതേസമയം മഹേശന്റെ ആത്മഹത്യയില്‍ മാരാരിക്കുളം പോലീസ് ഭാര്യ ഉഷാ ദേവിയുടെ മൊഴി എടുക്കുകയാണ്. മഹേശൻ വീട്ടിൽ എഴുതിവെച്ച കത്തുകൾ കുടുംബം ഇന്ന് പോലീസിന് കൈമാറും.

കെ കെ മഹേശന്റെ ആത്മഹത്യ കേസ് ലോക്കൽ പോലീസിന് സത്യസന്ധമായി അന്വേഷിക്കാനാവില്ലെന്നും പ്രത്യേക സംഘത്തെ നിയോഗിക്കണം എന്നുമാവശ്യപ്പെട്ട് കുടുംബം ഡിജിപിക്കും മുഖ്യമന്തിക്കും പരാതി നൽകി. സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ഇടനിലക്കാർ പ്രവർത്തിച്ചെന്നും നിലവിലുള്ള തെളിവുകൾ വെച്ചുതന്നെ 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിക്കാൻ കഴിയുന്ന കേസാണിതെന്നും കുടുംബം പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...