പന്നിമാന്‍ പുറത്തുചാടി മൃഗശാല അധികൃതര്‍ വിവരമറിഞ്ഞത് നാട്ടുകാര്‍ വിളിച്ചറിയച്ചപ്പോള്‍ ; കനക നഗറില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മൃ​ഗ​ശാ​ല​യി​ല്‍​നി​ന്ന് പ​ന്നി​മാ​ന്‍ പു​റ​ത്ത് ചാ​ടി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പതോ​ടെ​യാ​ണ് സം​ഭ​വം. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് മാ​ന്‍ പു​റ​ത്തു​പോ​യ വി​വ​രം മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ അ​റിഞ്ഞ​ത്. ജീ​വ​ന​ക്കാ​ര്‍ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ക​ന​ക​ന​ഗ​റി​ലെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ല്‍​നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മൃ​ഗ​ശാ​ല ഡോ​ക്ട​റെ വി​ളി​ച്ചു​വ​രു​ത്തി മ​യ​ക്കു​വെ​ടി വെ​ച്ച്‌​ പി​ടി​കൂ​ടി. മ​ണി​ക്കൂ​റു​ക​ളെ​ടു​ത്താ​ണ് മാ​നി​നെ തി​രി​കെ മൃ​ഗ​ശാ​ല​യി​ലെ​ത്തി​ച്ച​ത്. മാ​നി​ന് മ​റ്റ് കു​ഴ​പ്പ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മാൻ വർഗ്ഗത്തിൽപ്പെട്ട ജീവികളിൽ ഏറ്റവും വലിപ്പം കുറഞ്ഞ ഇവയുടെ ചെറിയ തേറ്റകളാണ്‌ പന്നിമാൻ എന്ന പേരിൽ അറിയപ്പെടാൻ കാരണമായിരിക്കുന്നത്‌. ഇവയുടെ മൂക്കിന്‌ എലിയുടെ മൂക്കുമായി സാദൃശ്യമുണ്ട്‌. ആൺ മൃഗങ്ങളുടെ തേറ്റകൾ അവയെ തിരി‍ച്ചറിയാൻ സഹായിക്കുന്നു. ഒ​രു​വ​ര്‍​ഷ​ത്തി​ന് മു​മ്പ് സ​മാ​ന​മാ​യി മാ​ന്‍ പു​റ​ത്ത് ചാ​ടി​യി​രു​ന്നു. മാ​നു​ക​ളു​ടെ കൂ​ടി​ന് സ​മീ​പ​മു​ള്ള ചു​റ്റു​മ​തി​ലി​ന് ഉ​യ​ര​ക്കു​റ​വു​ണ്ടെ​ന്ന് അ​ന്നു​മു​ത​ല്‍ ആ​​ക്ഷേ​പ​മു​യ​ര്‍​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...