ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിർദേശവും നല്‍കി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 നാണ് നഴ്സിന്റെ വേഷത്തിൽ എത്തിയ കളമശ്ശേരി സ്വദേശി നീതു രാജ് വണ്ടിപ്പെരിയാർ 66–ാം മൈൽ വലിയതറയിൽ എസ്.ശ്രീജിത്തിന്റെയും അശ്വതിയുടെയും പെൺകുഞ്ഞിനെ മോഷ്ടിച്ചത്. കുഞ്ഞിനെ തട്ടിയെടുത്ത ശേഷം സമീപമുള്ള ഹോട്ടലിലേക്കു പോയ നീതു അവിടെനിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്.

കാമുകനെ ബ്ലാക്മെയിൽ ചെയ്ത് പണം തിരികെ വാങ്ങാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് നീതു പോലീസിനു നൽകിയ മൊഴി. ബാദുഷയെ ബ്ലാക്‌മെയ്ൽ ചെയ്യാൻ വ്യക്തമായ ആസൂത്രണത്തോടെയാണ് നീതു എത്തിയത്. ബാദുഷയുടെ സ്ഥാപനത്തിൽ ആയിരുന്നു നീതു ജോലി ചെയ്തിരുന്നത്. പിന്നീട് ഇരുവരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങി. സോഷ്യൽ മീഡിയ വഴി ആയിരുന്നു ഇരുവരുടെയും ബന്ധം ആരംഭിച്ചത്. നല്ല രീതിയിൽ പോയിക്കൊണ്ടിരുന്നു ബന്ധത്തിൽ നീതു ഗർഭിണി ആയി. എന്നാൽ നീതു നേരത്തെ ഗർഭം അലസിപ്പിച്ചിരുന്നു. ഒന്നരവർഷത്തെ ബന്ധമാണ് ഇരുവരും തമ്മിൽ. നീതുവിന്റെ ഭർത്താവ് ഗൾഫിൽ ആണ്. ബാദുഷ നീതുവുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറി. ബാദുഷ കൈക്കലാക്കിയ സ്വർണവും പണവും തിരികെ വാങ്ങാൻ കുഞ്ഞ് ബാദുഷയുടേത് ആണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു ശ്രമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെലങ്കാനയിൽ എസ്ഐആറിൽ വെട്ടിനിരത്തൽ ; 73 ലക്ഷത്തിലധികം വോട്ടർമാർ പുറത്ത്

0
ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആറിന്റെ (പ്രത്യേക വോട്ടർപട്ടിക തീവ്ര...

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...