മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തുന്നവരായി മുസ്‌ലിംകൾ ഒരിക്കലും മാറരുത് ; സാദിഖലി തങ്ങൾ

For full experience, Download our mobile application:
Get it on Google Play

പട്ടിക്കാട്: മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തുന്നവരായി കേരളത്തിലെ മുസ്‌ലിംകൾ മാറരുതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. അജണ്ടകൾ സ്വന്തമായി തീരുമാനിക്കാനുള്ള ശേഷി സമുദായത്തിനുണ്ടാവണം. ആരെ സ്വീകരിക്കണം, ആരെ തള്ളണമെന്ന് നമ്മൾ തന്നെ തീരുമാനിക്കണം. സോഷ്യൽ മീഡിയയിൽനിന്ന് ആശയം ഉൾക്കൊള്ളേണ്ടതില്ല. സ്വീകരിക്കേണ്ടവരെ തള്ളാനും തള്ളേണ്ടവരെ സ്വീകരിക്കാനുമാണ് സോഷ്യൽ മീഡിയ പറയുന്നത്. അത് നമ്മളെ കെണിയിൽ വീഴ്ത്താനുള്ള വഴിയാണെന്നും തങ്ങൾ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ വാർഷികത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ. കേരളത്തിലെ മതസ്ഥാപനങ്ങളുടെ മാതൃസ്ഥാനമാണ് ജാമിഅക്കുള്ളത്. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ കോഴിക്കോട്ടെ പാണ്ടികശാലയുടെ മുകളിൽനിന്നാണ് ജാമിഅ സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കം കുറിച്ചത്.

സാദാത്തുക്കളും പണ്ഡിതൻമാരും ദീനിനെ സ്‌നേഹിക്കുന്ന സമ്പന്നൻമാരും ഒരുമിച്ച് നിന്നാണ് ജാമിഅയെ ഉന്നതിയിലേക്ക് നയിച്ചത്. ഈ ഐക്യമാണ് സമുദായത്തിന്റെ വളർച്ചയുടെ അടിസ്ഥാനമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. അധ്യക്ഷപ്രസംഗം നടത്തിയ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തിക്കോയ തങ്ങൾ ഐക്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് സംസാരിച്ചത്. ജിഫ്രി തങ്ങളുടെ വാക്കുകൾക്ക് അടിവരയിടുന്നുവെന്ന് പറഞ്ഞാണ് സാദിഖലി തങ്ങൾ തന്റെ പ്രസംഗം തുടങ്ങിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിപ്പ് നിർമ്മാണ രംഗത്ത് ഇന്ത്യയുടെ വൻ നീക്കം ; സെമികണ്ടക്ടർ മിഷൻ 2.0-യ്ക്ക് അംഗീകാരം

0
ന്യൂഡൽഹി: ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ മറ്റൊരു...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

5,000 രൂപയുടെ കടം ജീവനെടുത്തു ; അയൽവാസിയുടെ ക്രൂരതയിൽ യുവതിക്ക് ദാരുണാന്ത്യം

0
ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട...