സഹോദരിമാർ അടക്കമുള്ളവരുടെ അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചയാളെ യുപിയിൽ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: സഹോദരിമാരുടെ ഉൾപ്പെടെ സ്വകാര്യ, അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച യുവാവ് അറസ്റ്റിലായി. കാൻപൂർ സ്വദേശിയായ 19-കാരനെയാണ് ​ഗൂ​ഗിൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബാം​ഗങ്ങളുടെയും സമീപവാസികളുടെയും ഉൾപ്പെടെ ഒട്ടേറെ പെൺകുട്ടികളുടെ അശ്ലീലദൃശ്യങ്ങളാണ് പ്രതി രഹസ്യമായി പകർത്തി സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ചില പെൺകുട്ടികളെ ലൈം​ഗികമായി ചൂഷണംചെയ്ത് ഇതിന്റെ ​ദൃശ്യങ്ങളാണ് പകർത്തിയിരുന്നത്. സഹോദരിമാരുടെ ഉൾപ്പെടെ സ്വകാര്യദൃശ്യങ്ങൾ ഇവർ അറിയാതെ ഒളിക്യാമറവെച്ചും പകർത്തി. രഹസ്യമായി പകർത്തിയ ദൃശ്യങ്ങളെല്ലാം ​ഗൂ​ഗിൾ ഡ്രൈവിലാണ് പ്രതി അപ് ലോഡ് ചെയ്തിരുന്നത്. ഇതോടെ ​ഗൂ​ഗിളിന്റെ ഓട്ടോമാറ്റഡ് സംവിധാനം ഇത് തിരിച്ചറിയുകയും പ്രതിയുടെ ​​ഗൂ​ഗിൾ അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. പിന്നാലെ ​’നാഷണൽ സെന്റർ ഫോൺ മിസ്സിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രനെ’ ​ഗൂ​ഗിൾ വിവരമറിയിച്ചു.

ഇവിടെനിന്ന് നാഷണൽ സൈബർ ക്രൈംറിപ്പോർട്ടിങ് പോർട്ടലിലും തുടർന്ന് സൈബർ പോലീസിലും വിവരമെത്തി. ഇതോടെ യുപി പോലീസ് ഇമെയിൽ ഐഡിയും മൊബൈലിന്റെ ഐഎംഇഐ നമ്പറും ഐപി അഡ്രസും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പ്രതിയുടെ ഫോണിൽനിന്ന് ഒട്ടേറെ അശ്ലീലദൃശ്യങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. ഈ ദൃശ്യങ്ങൾ പ്രതി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ; കേസെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം ; എഫ്ഐആർ ഉടൻ

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ഏതെല്ലാം പരാതികളിൽ കേസെടുക്കണമെന്ന കാര്യത്തിൽ ക്രൈം...

യുപിയില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു

0
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു. യുപിയിലെ...

യാത്ര തുടങ്ങി മൂന്ന് മിനിറ്റിനകം കൊടുങ്കാറ്റ്, തലകീഴായി മറിഞ്ഞ് ബോട്ട് ; സഞ്ചാരികളിൽ ഏറെയും...

0
ഹാനോയ്: വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിൽ ബോട്ട് മറിഞ്ഞ് 15 ഇന്ത്യക്കാർ...

കേരളത്തില്‍ പലയിടത്തും ഐക്യം നഷ്ടമായി ; സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ വിമര്‍ശനം

0
ന്യൂഡല്‍ഹി: കേരളത്തില്‍ സിപിഐഎമ്മിന് പലയിടത്തും ഐക്യം നഷ്ടമായെന്ന് കേന്ദ്രകമ്മിറ്റിയില്‍ വിമര്‍ശനം. ചില...